Chapter Title : രുദ്രപ്രതാപം 19 [JHON CLINTON]
തലയിൽ ചുറ്റി വലിയ ബാൻഡേജ് കെട്ടിയിട്ടുണ്ട്.അതിൻ്റെ ഒരു വശത്ത് മരുന്നിൻ്റെ കറ പറ്റിപ്പിടിച്ചതു കാണാം...
അശ്വതി പതിയെ നടന്നു അവൻറെ അടുത്തേക്ക് ചെന്നു...കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി... ആ ബെഡിൻ്റെ ഒരു വശത്തേക്ക് അവൾ ചേർന്ന് നിന്നു...
വിറങ്ങലിച്ച കൈകൾ കൊണ്ട് അവൾ അവൻ്റെ മുഖം പതിയെ ഒന്നു തലോടി...
“സോറി.... അഭി....”
ഇടറിയ ശബ്ദം...
പതിയെ മുഖം താഴ്ത്തി വിറച്ച ചുണ്ടുകളാൽ അവൾ അവൻ്റെ നെറ്റിയിൽ ഒന്നു ചുംബിച്ചു.കണ്ണു നീരിൻ്റെ ഒരംശം അവൻ്റെ മുഖത്ത് ചെന്നോട്ടി...
പതിയെ അവൾ ഉയർന്നു ഒരു പ്രാവശ്യം കൂടി അവനെ നോക്കി.കണ്ണുകൾ തുടച്ചു അവിടെ നിന്നും പോകാനായി തിരിഞ്ഞതും...
കൈകളിൽ ശക്തി ആയി എന്തോ കോർത്തു. തിരിഞ്ഞു നോക്കിയ അശ്വതി കാണുന്നത് അവളുടെ കൈത്തണ്ടയിൽ കൈ ചുരുട്ടി പിടിച്ചിരിക്കുന്ന അഭിയുടെ കൈകൾ ആയിരുന്നു...
ഞെട്ടലോടെ അവൾ അവൻറെ മുഖത്തേക്ക് നോക്കി. അവളുടെ ശ്വാസം പോലും ഒരു നിമിഷത്തേക്ക് നിലച്ച പോലെ അവൾക്ക് തോന്നി...
അവളെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നു ചുവന്ന കണ്ണുകൾ ഇരുട്ടിൽ തിളങ്ങി നിന്നു..

“അഭി...”
ശബ്ദം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ അവൻ അവളെ വലിച്ച് അവൻറെ ദേഹത്തേക്ക് ഇട്ടു...
ഞെട്ടലോടെ അശ്വതി അവൻറെ മുഖത്തേക്ക് ഒന്ന് നോക്കി.. അവിടെ വികാരങ്ങൾ ഉണ്ടായിരുന്നില്ല. ഇരുട്ടിൽ തിളങ്ങിനിൽക്കുന്ന കണ്ണുകളുടെ ശൂന്യത മാത്രമാണ് അവൾക്ക് കാണാൻ കഴിയുന്നത്...
പെട്ടെന്നായിരുന്നു അവൻറെ മുഖം താഴ്ത്തി അവളുടെ വിറഞ്ഞു നിൽക്കുന്ന ആധാരങ്ങൾ അവൻ ചപ്പി വലിച്ചത്...
പെട്ടെന്നുണ്ടായ അവൻറെ ഈ പ്രവർത്തിയിൽ അവൾ ഞെട്ടിത്തരിച്ചിരുന്നു.. ഒട്ടും സമയം കളയാതെ അവൻ അവളുടെ ഇരുചുണ്ടുകൾ വായിലിട്ട് ആസ്വദിച്ചു നുണയുകയാണ്...
💬 Comments
View all comments