0%

Chapter Title : രുദ്രപ്രതാപം 20 [JHON CLINTON]

Author : Jhon Clinton Read All Parts 6767

ഞാൻ എൻ്റെ മുറിയിലേക്ക് സ്കൂട്ടായി. വാതിലും അടച്ചു കുറ്റിയിട്ട് നേരെ ബെഡിൽ ചെന്നു ഒരൊറ്റ മറിച്ചിലാർന്നു.

പാവം ദിവ്യ. അവൾ എന്തൊക്കെയാ അനുഭവിക്കേണ്ടി വരുന്നത് ഞാൻ കാരണം.എൻറെ തലവട്ടം കണ്ടപ്പോൾ തുടങ്ങിയതാവും അതിൻറെ കഷ്ടകാലം. പിന്നെ എൻറെ മായ ആ പാവത്തിന് ഞാനിനി എന്തു പറഞ്ഞു സമാധാനിപ്പിക്കും. എന്നെ വിശ്വസിച്ച് നാടും വീടും എല്ലാം വിട്ട് ഇറങ്ങിപ്പോന്നത് അവര്. എൻറെ കൂടെ ഒരു നല്ല ജീവിതം പ്രതീക്ഷിച്ചു എന്നിട്ട് ഞാൻ കാണിച്ചു വെച്ചിരിക്കുന്നത്.. അല്ല ഇതൊന്നും ഞാൻ അല്ലട്ടോ ചെയ്തത് ഒരു ക്ലാരിഫിക്കേഷൻ വേണമല്ലോ... അതിനു പറ്റാത്ത ഒരു അവസ്ഥയാണ് ഇപ്പോൾ.

പടച്ചോനെ അർച്ചന ചേച്ചി എങ്ങാനും ഇനി കുറ്റിയും പറിച്ച് ഇങ്ങോട്ട് കയറി വരുവോ ആവോ. എന്നാപ്പിന്നെ എന്റെ മുതുംപുറം ഇന്ന് പള്ളിപ്പുറം ആയത് തന്നെ. അത് അങ്ങനെ ഒരു സാധനം ഞാൻ അശ്വതിയെ അങ്ങനെ ഒക്കെ ചെയ്തത് പുള്ളിക്കാരിക്ക് ഒരു പൊടി പോലും പിടിച്ചിട്ടുണ്ടാവില്ല... ഇന്ന് എന്നെ കൊന്നത് തന്നെ

എന്നാലും ഇവളുമാരൊക്കെ എന്തിനാ? അങ്ങേര് പറയുന്നത് കേട്ട് അപ്പൊ തന്നെ കയ്യും കാലും ഒക്കെ എടുത്ത് പൊക്കാൻ നിന്നത്.

Oh I am so confused...

ഓരോന്ന് തീരുമ്പോ ഓരോന്ന് ആണല്ലോ.ദൈവമേ ഇതൊക്കെ തീർത്തു പുറത്തുവരാൻ വല്ല വഴിയും ഉണ്ടോ...

അങ്ങനെ കോപ്പിലെ കാര്യങ്ങളും മൊത്തം തിരിഞ്ഞും മറിഞ്ഞു ആലോചിച്ചു എപ്പോഴോ ഞാൻ മയങ്ങി...

**************************

ഫോൺ റിങ്ങ് ചെയ്യുന്നത് കേട്ടാണ് ഞാൻ എണീക്കുന്നത്. സമയം സന്ധ്യ ആയിട്ടുണ്ട് ബെഡിൽ നിന്നും കൈകുത്തി എഴുന്നേറ്റ് ഇരുന്ന് ഫോൺ എടുത്തു നോക്കിയപ്പോൾ അതിൽ അഖിലാണ്. ഇനി ഇവൻ എന്താ വേണ്ടേ...?

“ഹലോ...”

“അളിയാ എവിടെ...”

“ഞാൻ വീട്ടിലുണ്ട് എന്താടാ...”

“എടാ ഞാൻ വിളിച്ചത് ഒരു പ്രധാനപ്പെട്ട കാര്യം ചോദിക്കാനാ...”

“ആ ചോദിച്ചു തൊല...”

“എന്താടാ നിൻറെ ടോണിന് ഒരു വ്യത്യാസം...

💬 Comments

View all comments