Chapter Title : രുദ്രപ്രതാപം 20 [JHON CLINTON]
വല്ല കുഴപ്പമുണ്ടോ..”
“ഏയ് കുഴപ്പമൊന്നുമില്ല... നല്ല സുഖം ഉണ്ട് കുറച്ചു വേണോ.. കാര്യം പറഞ്ഞു തുലക്കട കോപ്പേ..”
“ഒന്നുല്ലാടാ... നീ ഫ്രീ ആണെങ്കി മന്തി കഴിക്കാൻ പോയാലോ എന്ന് ചോദിക്കാൻ വിളിച്ചതാ...”
കള്ള പന്നി അവനു അറിയില്ലല്ലോ ഞാനിവിടെ മനസ്സു മടുത്തു കിടക്കുവാണെന്ന്. എനിക്ക് കലികേറി വന്നു എന്നാലും ഞാൻ ഒന്നും പറഞ്ഞില്ല എന്തിനാ വെറുതെ...
“ഞാനില്ലടാ എനിക്ക് തീരെ സുഖമില്ല നീ ഒരു കാര്യം ചെയ്യ് പയ്യന്മാരെ ആരെങ്കിലും കൂട്ടിച്ചെല്ല്..”
“എന്തോന്നാടാ ഇത്... നിന്നെപ്പോ കാണാൻ കിട്ടുന്നില്ലല്ലോ രണ്ടു കെട്ടി എന്ന് വിചാരിച്ചു ഇങ്ങനെയൊക്കെ മൂടും തൂങ്ങി നടക്കാൻ പറ്റുമോ.. ആണായാൽ ഒരു സ്റ്റാൻഡ് വേണം എടാ പോങ്ങ....”
ശിവനെ ഈ മൈരനെ ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കും..
“എടാ അതൊന്നുമല്ല സത്യമായിട്ടും എനിക്ക് വയ്യ.. ഇപ്പോ പുറത്തേക്ക് ഇറങ്ങിയ ശരിയാവില്ല അതുകൊണ്ടാണ്...”
“ഓ ആയിക്കോട്ടെ... ഇനി മോൻ അതും ഇതും പറഞ്ഞു കിടന്നു മെഴുകേണ്ട വരാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാൽ മതി...”
“നിർത്ത്... നീ ഒരു കാര്യം ചെയ്യ് ഒരു മാസ്കും വാങ്ങി വീട്ടിലേക്ക് വാ...”
“അതെന്തിനാ...”
“അതൊക്കെ നീ വരുമ്പോൾ മനസ്സിലാവും... പറഞ്ഞാൽ മനസ്സിലാവില്ലല്ലോ...”
ഞാൻ ഫോണും കട്ട് ചെയ്തു ബെഡിലേക്ക് ഇട്ടു എന്നിട്ട് എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയി മുഖം ഒന്ന് കഴുകി പുറത്തുവന്നു അലമാര തുറന്നു അതിൽ നിന്നും പഴയ ഒരു റെഡ് ഷെഡുള്ള സൺഗ്ലാസ് എടുത്ത് വെച്ചു. ഇനി ആരെങ്കിലും കണ്ണിലേക്ക് നോക്കി ഈ തിളക്കം കണ്ടാൽ പിന്നെ അത് പറഞ്ഞു നിൽക്കേണ്ടിവരും...
മുറിയിൽ നിന്നും പുറത്തിറങ്ങി ഞാൻ ഹാളിലേക്ക് നടന്നു. പമ്മി ശബ്ദം ഉണ്ടാക്കാതെ ഇറങ്ങിനടന്ന് പുറത്തേക്ക് പോകുമ്പോൾ സോഫയിൽ ലക്ഷ്മി അമ്മ ഇരിപ്പുണ്ടായിരുന്നു. എൻറെ നേരെ നോട്ടം വന്നത് ഞാൻ മിണ്ടല്ലേ എന്ന് ചുണ്ടിൽ കൈവെച്ച് കാണിച്ചു...
“നീ എങ്ങോട്ടാ...?” ശബ്ദം താഴ്ത്തി
💬 Comments
View all comments