0%

Chapter Title : രുദ്രപ്രതാപം 20 [JHON CLINTON]

Author : Jhon Clinton Read All Parts 9264

ആയിരുന്നു ചോദ്യം..

“ഞാനൊന്ന് പുറത്തുപോയിട്ട് വരാം. ഇപ്പൊ ഇവിടെ നിന്നാൽ എനിക്ക് ചിലപ്പോ പ്രാന്താവും.. അല്ല അവരൊക്കെ എവിടെ...?”

“എല്ലാവരും അകത്തുണ്ട്...”

“ആരോടും പറയണ്ട കേട്ടോ ഞാൻ പോയിട്ട് വേഗം വരാം...”

“ മോനെ ഇപ്പോൾ പുറത്തു പോണോ...?”

“ഞാൻ വേഗം വരാം ലക്ഷ്മി അമ്മേ...”

എന്നും കളിച്ചു ചിരിച്ചു നിൽക്കുന്ന ലക്ഷ്മി അമ്മയുടെ മുഖം എനിക്ക് അവിടെ കാണാൻ കഴിഞ്ഞില്ല. അവർക്കും വല്ലാണ്ട് വിഷമമായിട്ടുണ്ട്. പുള്ളിക്കാരിക്ക് എന്നോട് ഒരു പ്രത്യേക സ്നേഹം ആണ് ആരോരുമില്ലാത്ത സമയത്ത് ഞാനല്ലേ അവരെ രക്ഷിക്കാൻ ചെന്നത്. അതിൻറെ ഒരു കടപ്പാടാണ്. അതുകൊണ്ട് ഇത് അമ്മയോട് പറയില്ല എന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്...

വീട്ടിൽ നിന്നും ഇറങ്ങി ഞാൻ ഗേറ്റിൻ്റെ അടുത്തേക്ക് നടന്നു. കള്ള പന്നി ഇതുവരെ വന്നിട്ടില്ല ഇവൻ അറിയില്ലല്ലോ ഞാനീ കള്ളന്മാരെ പോലെയാണ് വീട്ടിൽ നിന്ന് ഇറങ്ങി വരുന്നതെന്ന്.അങ്ങനെ ഒടുക്കം വന്നു...

ബൈക്ക് എൻ്റെ അടുത്ത് വന്നു നിർത്തി അവൻ വായും പൊളിച്ചു എന്നെ നോക്കി നിന്നു.

“എടാ കള്ള പന്നി.നീ എന്തു മരുന്ന കുത്തി വച്ചേ..ഒറ്റ ദിവസം കൊണ്ട് ഇങ്ങനെ ഒക്കെ ആവോ”

“കുത്തി വച്ചത് നിൻ്റെ തന്ത... ഇത് അതൊന്നും അല്ല... ആ മാസ്ക് എവടെ..?”

“ഇന്നാ...

അപ്പൊ ഇതാണ് മോന് പുറത്തിറങ്ങാൻ മടി അല്ലെ..”

“അത് എത്ര വട്ടം ഞാൻ നിന്നോട് പറഞ്ഞെടാ പോർക്കെ ഞാൻ ഇല്ല ഇല്ല എന്ന്...”

“സോറി അളിയാ ഞാൻ അറിഞ്ഞോ നീ കണ്ട മരുന്നൊക്കെ അടിച്ചു കേറ്റി പണി കിട്ടി ഇരിക്കാണെന്ന്...”

“കോപ്പേ, ഒരൊറ്റ കീറ് വെച്ച് തന്നാൽ ഉണ്ടല്ലോ...

അല്ല നീ എന്തിനാ ഇത്ര കഷ്ടപ്പെട്ട് എന്നെ മന്തി കൂചാൻ കൊണ്ടുപോണെ...”

“അയ്യോ അളിയാ ഞാനല്ല നീയാണ്...വാങ്ങിത്തരുന്ന”

“എന്തോന്ന്...?”

“ആ... നിൻറെ അല്ലേ കല്യാണം കഴിഞ്ഞ... അപ്പോൾ നീയല്ലേ ചെലവ് തരണ്ടേ...”

“നീ

💬 Comments

View all comments