0%

Chapter Title : രുദ്രപ്രതാപം 20 [JHON CLINTON]

Author : Jhon Clinton Read All Parts 10926

എന്തിൻറെ കുഞ്ഞാടാ... മനുഷ്യനെവിടെ തലയ്ക്ക് ഭ്രാന്ത് പിടിച്ചു നടക്കുമ്പോൾ അവനവൻറെ ഒരു ചെലവ്...

നീ സത്യത്തിൽ എൻറെ കൂട്ടുകാരൻ തന്നെ ആണോ മൈരേ...”

“എടാ പുന്നാര മോനെ മറ്റേടത്തെ വർത്താനം പറയരുത്... പണ്ടുമുതൽ കണ്ട തോന്നിവാസത്തിനൊക്കെ എന്നെ കൂടെക്കൂട്ടീറ്റ് കല്യാണം പോലും പറഞ്ഞതെപ്പോഴാ... അവൻറെ ഒരു മാസം കഴിഞ്ഞിട്ട് അല്ലേ...?”

“എടാ അതൊക്കെ ശെടാ പട ശെടാ പാടാ എന്നും പറഞ്ഞുകൊണ്ട് തീർന്നോണ്ടല്ലേ... എല്ലാം ഒന്നടങ്ങിയിട്ട് നിന്നെ അറിയിക്കാം എന്ന് കരുതി...”

“ആണല്ലോ... എന്നിട്ട് നീ അവളെനിക്കൊന്ന് പരിചയപ്പെടുത്തി തന്നോ...”

“ഞാനെങ്ങനെയാ തിരിച്ചു വന്നേന്ന് മോന് നല്ല ഓർമ്മയില്ലേ... ആദ്യം എനിക്ക് എന്നെ തന്നെ പരിചയപ്പെടുത്തേണ്ട അവസ്ഥയാണ്...”

“ഓ... എല്ലാത്തിനും നിനക്ക് ഒരു കാരണം ഉണ്ടല്ലോ... എന്തൊക്കെ പറഞ്ഞാലും കാര്യമില്ല മോനെ എനിക്കിന്ന് ചെലവ് കിട്ടിയേ പറ്റൂ...”

ആഞ്ജനേയ സ്വാമി... ഞാൻ കണ്ണടച്ച് തലയൊന്നും മുകളിലേക്ക് ഉയർത്തിപ്പിടിച്ചു... കത്തി പിടിച്ചു കയറിവരുന്ന ദേഷ്യം നിയന്ത്രിക്കാൻ ആണ്...

“എടുക്ക് ...വണ്ടി എടുക്ക് ഇന്നത്തോടെ നിൻറെ കൃമികടി മാറ്റി തരാം... കല്യാണത്തിന്റെ ഡിവോഴ്സിന്റെ ഒക്കെ ഒരുമിച്ച് ആയിക്കോട്ടെ...”

“എന്തോന്ന്...?”

“ഒന്നുല്ല മൈരേ വണ്ടി എടുക്ക്...” അവൻറെ വണ്ടിയുടെ പുറകിൽ കയറിയിരുന്നു. ചീറിപ്പാഞ്ഞ് വണ്ടി പോയത് സുരേന്ദ്ര ഏട്ടന്റെ റസ്റ്റോറൻറ് ആയിരുന്നു.. അങ്ങേർക്ക് എന്നെ കണ്ട് മനസ്സിലായൊന്നുമില്ല. ഞാനാണെന്ന് പറയാൻ പോയ അഖിലിനെ ഞാൻ തടഞ്ഞു ഇനി അതും കൂടി പറഞ്ഞു തുടക്കം മുതൽ ഒടുക്കം വരെ പറയാൻ ഒന്നും എനിക്ക് വയ്യ...

ടേബിളിൽ പോയിരുന്നു ഒരു ഹാഫ് അൽഫാം മന്തി പറഞ്ഞു. 10 മിനിറ്റിനുള്ളിൽ തന്നെ സാധനം വരികയും ചെയ്തു. കൂടെയുള്ള കുരിപ്പ് ആർത്തു വലിച്ചു അതൊക്കെ തിന്നാൻ തുടങ്ങി. എൻറെ അവസ്ഥയാണെങ്കിൽ തൊണ്ടയിൽ ഇരുമ്പ് കമ്പി വച്ച് കെട്ടിയ പോലെയാണ്. ഞാൻ എന്തൊക്കെയോ ആലോചിച്ചു പ്ലേറ്റിൽ വിരലിട്ടു ഉരച്ച് കൊണ്ടിരുന്നു.

“നീയെന്താടാ കഴിക്കുന്നില്ലേ...”

“ഒരു

💬 Comments

View all comments