0%

Chapter Title : രുദ്രപ്രതാപം 20 [JHON CLINTON]

Author : Jhon Clinton Read All Parts 12202

സുഖമില്ല...”

“അത് നിനക്ക് ലെഗ് പീസ് കിട്ടാത്തോണ്ടാ... തൽക്കാലം അതുവച്ച് കഴിക്ക്...”

“എടാ കോപ്പേ അതല്ല മനസ്സിന് സുഖമില്ലെന്ന പറഞ്ഞേ...”

“അതെന്തു പറ്റി...”

ഞാനൊന്ന് അന്തംവിട്ട് അവനെ നോക്കി...

“എടാ ഊളെ നിനക്കെന്റെ കോലം കണ്ട് ഒന്നും തോന്നുന്നില്ല...”

അവൻ എന്നെ ഒന്നു നോക്കി..

“ആദ്യം ഒരു ഞെട്ടലൊക്കെ ഉണ്ടായിരുന്നു പിന്നെ വലിയ വ്യത്യാസം തോന്നുന്നില്ല നിൻറെ കച്ചറ സ്വഭാവം തന്നെയല്ലേ ഇപ്പോഴും...

അതുകൊണ്ട് എനിക്ക് ആളു മാറിയ ഫീൽ ഒന്നും തോന്നുന്നില്ല...”

“ആണോ..എന്ന് ഇതുകൂടി കണ്ടോ...”

മുഖത്ത് വെച്ചിരുന്നു ചുവന്ന സൺഗ്ലാസ് അല്പം താഴ്ത്തി എൻറെ കണ്ണുകൾ അവന് നേരെ കാണിച്ചുകൊടുത്തു...

മന്തി ചോറ് തലയിൽ കയറി അവൻ ഒന്ന് ചുമച്ചു.. അപ്പൊ തന്നെ ഞാൻ കണ്ണട ശരിയാക്കി... അവൻ ചുമച്ചു ചുമച്ചു അവിടെയുണ്ടായിരുന്നു ജഗ്ഗിലെ വെള്ളം എടുത്തു കുടിച്ചു...

“ഇപ്പൊ എന്തെങ്കിലും തോന്നുന്നുണ്ടോ...”

😳

“നിനക്ക് ചെങ്കണ്ണ് ആണല്ലേ...?

ഇതിനാണോ കോപ്പേ നീ ഇങ്ങനെ പേടിച്ചു തൂറിയത്.. ഇതൊരു നല്ല ഡോക്ടറെ കാണിച്ച മാറിക്കോളും...”

ഞാൻ അന്തംവിട്ട് അവനെ നോക്കിയിരുന്നു ഇവൻ ശരിക്കും മണ്ടനാണോ അതോ അഭിനയിക്കുന്നതാണോ. പിന്നെ ഞാൻ അവനോട് ഇതിനെക്കുറിച്ചൊന്നും സംസാരിക്കാൻ ചെന്നില്ല ഇനിയും സംസാരിച്ചാൽ ചിലപ്പോൾ ഞാൻ ഇവനെ തട്ടും...

അങ്ങനെ ഫുഡ് കഴിക്കൽ ഒക്കെ കഴിഞ്ഞു... ഞാനും ചെറുതായിട്ട് കഴിച്ചിരുന്നു രാവിലെ പോയതല്ലേ ഒരു തേങ്ങയും തിന്നിട്ടില്ല ഇപ്പോഴാണ് എന്തെങ്കിലും കാണുന്നത് അതാണെങ്കിൽ തിന്നാനും തോന്നുന്നില്ല... റിസപ്ഷനിൽ പോയി കാശും കൊടുത്തു ഞങ്ങൾ അവിടുന്ന് ഇറങ്ങി വീട്ടിലേക്ക്...

പോകുന്ന വഴി അവൻ ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു. ഞാൻ എല്ലാത്തിനും ഒരു താളപര്യമില്ലാത്ത മട്ടിൽ മറുപടി പറഞ്ഞു.

സമയം ഇപ്പോൾ ഒരു 9:00 മണിയൊക്കെ ആയിട്ടുണ്ട്. ഗേറ്റിന്റെ മുന്നിൽ അവൻ വണ്ടി നിർത്തി.

“എടാ പിന്നെ നീ ടെൻഷനൊന്നും അടിക്കേണ്ട..”

അവൻ എൻറെ നേരെ തിരിഞ്ഞു പറഞ്ഞു

💬 Comments

View all comments