0%

Chapter Title : രുദ്രപ്രതാപം 20 [JHON CLINTON]

Author : Jhon Clinton Read All Parts 12987

തുടങ്ങി...

“എല്ലാം ശരിയാവും...നീ എന്തേലും ഉണ്ടേൽ വിളി”

അപ്പൊ മൈരന് ഞാൻ പറയുന്നത് ഒക്കെ മനസ്സിലായിട്ടുണ്ട് വെറുതെ എന്നെ ഇട്ട് പൊട്ടൻ ആക്കുകയായിരുന്നു അല്ലേ.

“ആടാ...”

“എന്നാൽ ഞാൻ പോട്ടെ ഇനിയും നിന്നാൽ ചിലപ്പോൾ എന്നെ തള്ള വീട്ടിൽ കേറ്റൂല... അപ്പോൾ ശരി നാളെ കാണാം..”

അതും പറഞ്ഞുകൊണ്ട് അവൻ ഇരുട്ടിലേക്ക് നീങ്ങി. ഞാൻ വീട്ടിലേക്കും. എല്ലാവരും കിടന്നു എന്ന് തോന്നുന്നു ഒരു അനക്കവും കാണാനില്ല ലൈറ്റ് ഒക്കെ ഓഫ് ആക്കി ആണ് ഇരിക്കുന്നത്. പതിയെ ഒന്ന് വാതിൽ തള്ളിയപ്പോ തന്നെ അത് തുറന്നു വന്നു. അപ്പോൾ അടച്ചിട്ടൊന്നുമില്ലല്ലോ.

ഒച്ചയുണ്ടാക്കാതെ ഞാൻ അകത്തേക്ക് കയറി. അവിടെയൊന്നും ആരെയും കാണാനില്ല പതിയെ നടന്നു മുകളിലേക്ക് പോവാൻ നിന്നപ്പോഴാണ്. സോഫയിൽ ആരൊക്കെയോ ഇരിക്കുന്നത് കണ്ടത് ആരെയും ശ്രദ്ധിക്കാൻ ഒന്നും നിന്നില്ല മൈൻഡ് ചെയ്യാതെ ഒറ്റ പിടുത്തം ആയിരുന്നു മുറിയിലേക്ക്. അവരെയൊക്കെ ഫേസ് ചെയ്യാൻ എനിക്ക് വല്ലാത്തൊരു പേടിയായിരുന്നു...

അങ്ങനെ ഓടി മുറിയിൽ കയറി ഞാൻ വാതിൽ അടച്ചു.

ഹു...

രക്ഷപ്പെട്ടെന്ന് ആശ്വാസത്തിൽ ഞാൻ ശ്വാസം വലിച്ചു വിട്ടു. അങ്ങനെ തിരിഞ്ഞു നോക്കിയപ്പോഴാണ് ബെഡിൽ ഒരാൾ ഇരിക്കുന്നത് കണ്ടത്. വേറെ ആരാ മായ തന്നെയാണ്. മുറിയിൽ കയറിയ വാതിൽ അടച്ച എന്നെ കൂർപ്പിച്ചു ഉള്ള ആ നോട്ടം.

ഇവൾക്ക് ഉറക്കം ഒന്നും ഇല്ലേ. ഇനി ഇവളുടെ വക കേൾക്കേണ്ടിവരും അല്ലോ. മടിച്ച് മടിച്ചാണെങ്കിലും ഞാൻ വാതിലിന് അടുത്തുനിന്നും അവളുടെ അടുത്തേക്ക് നടന്നു ചെന്നു. ഇനിയിപ്പോൾ അവള് എന്തുപറഞ്ഞാലും കേൾക്കുവാൻ ഞാൻ തീരുമാനിച്ചുറപ്പിച്ചിരുന്നു. അങ്ങനെയെങ്കിലും അവളുടെ എങ്കിലും വിഷമങ്ങളെല്ലാം ഒന്ന് മാറിക്കോട്ടെ...

“എന്തൊക്കെയോ അഭി നടക്കുന്നേ... നീ എന്തൊക്കെ ചെയ്തു വച്ചിരിക്കുന്നത് എന്ന് വല്ല വിചാരവും ഉണ്ടോ...”

“എൻറെ പൊന്നുമോളെ എനിക്ക് സത്യമായിട്ടും ഒന്നും അറിയില്ല.. ഞാനുമെല്ലാം ഇപ്പോഴാ അറിയുന്നത്... എനിക്ക് ഇതിനെക്കുറിച്ച് ഒന്നും ഒരു അറിവും ഇല്ലടി...”

💬 Comments

View all comments