Chapter Title : രുദ്രപ്രതാപം 21 [JHON CLINTON]
വീടിന്ന് പുറത്തോട്ട് പോവാൻ നിക്കർന്നു ഞാൻ. കൂടെ മീനുവും, അപ്പുവും ഉണ്ട്..
”നിങ്ങള് ഒക്കെ കൂടി ഇത് എങ്ങോട്ടാ...?“ഹാളിൽ അടിച്ചു വാരി കൊണ്ടിരുന്ന ലക്ഷ്മി അമ്മ ആണ് ചോതിച്ചത്...
”എങ്ങടൂല്ല... പറമ്പിലേക്ക് ഒന്നു പോയിട്ട് വരാം...“അപ്പു മറുപടി കൊടുത്തു.
”എന്താ രാവിലെ തന്നെ അവിടെ പോയിട്ട്...“
”ഒന്നുല്ല അമ്മേ ഇവൾക്ക് അവിടെ ഒക്കെ ഒന്നു കാണണം എന്ന്... അപ്പൊ ഒന്നു കൊണ്ടാവാം എന്ന് വിചാരിച്ചു...“ മീനുനെ ചൂണ്ടി കാണിച്ചു ഞാൻ പറഞ്ഞു.അവൾക്കണേ ആകെ ഒരു അന്താളിപ്പും... ഞാൻ എപ്പോ പറഞ്ഞു എന്ന മട്ടിലാണ് നോട്ടം...
”വേഗം പോയിട്ട് വാ... ഒരുപാട് നേരം കളയണ്ട...“
”ശെരി അമ്മേ...“
അതും പറഞ്ഞു ഞങ്ങള് കാറിൽ കയറി...
”മീനു ആര് ചോദിച്ചാലും നമ്മള് പറമ്പിലേക്ക് ചുമ്മാ പോയതാ എന്ന് പറഞ്ഞ മതി കേട്ടോ...“
”അപ്പൊ നമ്മള് എങ്ങോട്ടാ പോണേ...?“
”അല്ല അങ്ങോട്ട് തന്നെ ആണ് പോണേ... പക്ഷെ കാണാനൊന്നും അല്ല വേറെ ഒരു കാര്യത്തിനാ...“
”എന്തിന്...?“
”ഹോ.. എന്തൊക്കെ അറിയണം അവൾക്ക് ഒക്കെ പറയാ... നീ അടങ്ങി ഇരിക്ക്..“
ഞാൻ വണ്ടിയും സ്റ്റാർട്ട് ചെയ്തു പുറത്തേക്ക് പോവാൻ ഇറങ്ങിയതും... പെട്ടന്ന് ഓടി പെടച്ചു ഇതാ വരുന്നു മായ...
”നിങ്ങള് ഒക്കെ കൂടി എവടെ പോവാ...“അവളുടെ ഒരു ചോദ്യം...
”പിന്നെയ് കഥ പറയാനൊന്നും സമയല്ല വരുന്നെങ്കിൽ കേറ്...“
കേൾക്കേണ്ട താമസം പെണ്ണ് കേറി വണ്ടിയിൽ ഇരുന്നു. ഞാൻ വണ്ടി നേരെ ഞങ്ങളുടെ പറമ്പിലേക്ക് എടുത്തു.വീട്ടിൽ നിന്നും ഏകദേശം പതിനഞ്ചു മിനിറ്റിന്റെ ദൂരം ഉണ്ട്..പണ്ടേപ്പോഴോ അച്ഛൻ ചുളിവില് വാങ്ങി ഇട്ടതാണ് ഒരു തെങ്ങും തോപ്പ്.പണ്ട്
💬 Comments
View all comments