Chapter Title : രുദ്രപ്രതാപം 21 [JHON CLINTON]
കടിച്ചതൊക്കെ ഞാനല്ലേ എന്ന് പറയണം എന്നുണ്ടായിരുന്നു പക്ഷെ പറഞ്ഞില്ല...
“മര്യതക്ക് മുഖത്തേക്ക് നോക്കിക്കോ... ഇല്ലെങ്കി ഉണ്ടല്ലോ...”
പിന്നെ ഒരു രക്ഷയും ഇല്ലാതെ ഞാൻ അവളെ നോക്കി നിന്നു..
“അല്ല ഞാൻ നിന്റെ ആരാ..?.”
“ചേച്ചി...”
“ആര്...?”
“ചേച്ചിന്നു...”
“എന്നിട്ട് എന്താടാ നിനക്ക് എന്നോട് മാത്രം മിണ്ടാൻ ഇത്ര ബുദ്ധിമുട്ട്...?”
“എടി അത്...”
“മിണ്ടരുത് നീ...”
ഏ... അപ്പോ ബുദ്ധിമുട്ട് എന്താ എന്ന് പറയണ്ടേ...
“ആവശ്യത്തിന് അധികം ഞാൻ മിണ്ടാതിരിന്നിട്ടുണ്ട് ഇനി എനിക്ക് വയ്യ...
ഇനി എങ്ങാനും എന്നെ കാണുമ്പോ നിന്നു പരുങ്ങിയാൽ ഉണ്ടല്ലോ... അടിച്ചു നിന്റെ ഷേപ്പ് ഞാൻ മാറ്റും കേട്ടല്ലോ..
എടാ മനസ്സിലായോ എന്ന്...?”
“ആ...മനസ്സിലായി...”
ഹും... എന്നും ശബ്ദം ഉണ്ടാക്കി പെണ്ണ് വാതിലിന്റെ അടുത്തേക്ക് തിരിഞ്ഞു നടന്നു...
“അച്ചു...” വളരെ സൗമ്യം ആയി ഞാൻ അവളെ വിളിച്ചു..വിളി കേട്ടതും അവള് തിരിഞ്ഞൊന്നും നോക്കില. ഒന്നു നിൽക്കുക മാത്രമേ ചെയ്‌തൊള്ളൂ..
“എടി സത്യം ആയിട്ടും എനിക്കൊന്നും അറീലാരുന്നു... പൊറുക്കാൻ പറ്റാത്ത തെറ്റാ ചെയ്തെന്നു അറിയാ...sorry... എല്ലാത്തിനും... ബോധത്തിൽ അല്ലെങ്കിൽ കൂടി ചെയ്തത് തെറ്റ് തന്നെ അല്ലെ...”
ഞാൻ ഉള്ളിൽ ഉള്ളത് മുഴുവൻ സങ്കടത്തോടെ വിളിച്ചു പറഞ്ഞു മാപ്പ് ചോദിച്ചു.. അവളുടെ അടുത്തു നിന്നു പെട്ടന്ന് ഒരു മറുപടി ഒന്നും ഉണ്ടായില്ല... ഒന്നു തിരിഞ്ഞു പോലും നോക്കാതെ അവള് രണ്ടു അടി കൂടി വാതിലിന്റെ അടുത്തേക്ക് വച്ചു പിന്നെയും നിശ്ചൽമായി...പിന്നെ ഒറ്റ തിരിയൽ ആയിരുന്നു...കടിക്കാൻ വരുന്ന പട്ടി പോലെ ഉള്ള ആ വരവ്..പേടിച്ചു ഞാൻ കണ്ണ് അടച്ചു പോയി.. അപ്പൊ അടി ഉറപ്പു...
ഹേ..
ഹേ.....
😳
💬 Comments
View all comments