0%

Chapter Title : രുദ്രപ്രതാപം 21 [JHON CLINTON]

Author : Jhon Clinton Read All Parts 273.4K

ഇരുന്ന് പലവിധ വിക്രസുകളും ഞങ്ങൾ ചെയ്തു നോക്കി ഒരു കാര്യവും ഉണ്ടായില്ല... നിരാശ തന്നെ ആയിരുന്നു ഫലം...

“ഇനി ഇപ്പൊ എന്താ ചെയ്യാ...”വിഷമിച്ചു ഒരു തെങ്ങിന്റെ ചോട്ടില് പോയി ഇരുന്ന എന്നെ നോക്കി മായ ചോദിച്ചു...

“എനിക്കറിയില്ലെടി... എനിക്ക് ഇനി വയ്യ...”

“നീ ഒന്നു സമാധാനിക്ക് എന്തേലും ഒരു വഴി ഉണ്ടാവും അല്ലോ...”

“നമ്മക്ക് ഇവന്റെ തലയ്ക്കു ഒരു അടി കൊടുത്താലോ...”അപ്പു എന്തൊ ആലോചിച്ചു എന്നെ നോക്കി പറഞ്ഞു. എല്ലാരും പെട്ടന്ന് അത്ഭുതതോടെ അവളെ നോക്കി...

“അല്ല തലയ്ക്കു അടി കിട്ടിയപ്പോ ആണല്ലോ ഇവന് ശക്തി വന്നേ എന്ന്‌ പറഞ്ഞത്.. ട്രൈ ചെയ്തു നോക്കാലോ...”

“പോടീ പ്രാന്തി... എല്ലാം കൂടെ എന്നെ കൊല്ലോ...”

“അല്ല നിനക്ക് വേണെങ്കി മതി...”

“അയ്യോ വേണ്ടേ...”

മറ്റവൻ ആണെങ്കി ആ കമ്പു കയ്യില് തന്നെ വച്ചു ഇരിക്കാണ്. ഓരോരോ വട്ടുകേസുകൾ..അങ്ങനെ ഇന്നത്തെ കല പരിപാടികൾ നിർത്തി വച്ചു വീട്ടിലേക്കു നിരാശയോടെ മടങ്ങി...

നേരെ മുറിയിൽ കേറി ഒരു കുളി അങ്ങ് കഴിച്ചേക്കാം വല്ലാത്ത ശീണം... ബാത്‌റൂമിൽ കയറി കുളിച്ചൊന്നു ഫ്രഷ് ആയ മൂളിപ്പാട്ടും പാടി ി ഇറങ്ങി വരുമ്പോ ആണ് ബെഡിൽ ദേ ഇരിക്കണു അശ്വതി... പാട്ടൊക്കെ എങ്ങോട്ടോ പോയി... എന്താണാവോ...?

മുഖം ഒക്കെ കണ്ടോ നല്ല കലിപ്പിലാണ് പുള്ളിക്കാരി.ഇന്നെന്തേലും ഇവിടെ നടക്കും. ഇറങ്ങി ഓടാൻ ആണെങ്കി വാതിലും കുറ്റി ഇട്ടിട്ടുണ്ട്...

“ടാ....”കടിപ്പിച്ചുള്ള ആ വിളി...

“മ്മ്മ്...”

“ഇങ്ങോട്ട് നോക്കടാ...”

“മ്മ്മ്.. ന്ന്..”

“നിനക്ക് എന്താടാ എന്നെ കാണുമ്പോ ഒരു കടും പിടുത്തം... ഞാൻ എന്താ നിന്നെ പിടിച്ചു കടിച്ചോ.. ”

💬 Comments

View all comments