Chapter Title : രുദ്രപ്രതാപം 21 [JHON CLINTON]
പറഞ്ഞു തുടങ്ങാൻ വന്നപ്പോ ഞാൻ അവനെ തടഞ്ഞു.
”ബാക്കി ഒക്കെ പിന്നെ പറയാ ഇപ്പൊ അതിനൊന്നും സമയം ഇല്ല... നീ വന്നേ..“
”എടാ... അത്.. എങ്ങ.. ശെരി... കോപ്പ് എന്തേലും ആവട്ടെ..“എന്തൊക്കയോ പുലമ്പി കൊണ്ടു അവൻ എന്റെ പിന്നാലെ പൊന്നു...
”എന്താ പ്ലാൻ...“തിരിച്ചു മായയുടെ അടുത്ത് എത്തിയതും അവള് ചോതിച്ചു...
”ഒരു പിടിത്തവും ഇല്ല...എന്താ ചെയ്യാ...“
”എടാ മേപാടൻ പറഞ്ഞത് ഓർമ്മയുണ്ടോ നിനക്ക് ദേഷ്യം വരുമ്പോ ആ ശക്തി വർധിക്കും എന്നല്ലേ പറഞ്ഞെ...“
”അങ്ങേര് അങ്ങനെ ഒക്കെ പറഞ്ഞോ അതൊന്നും എനിക്ക് ഓർമയില്ല...“
”പറഞ്ഞു... നീ ഒന്നു ട്രൈ ചെയ്തു നോക്ക്...“
”എങ്ങനെ... അതിന് ദേഷ്യം വരണ്ടേ...“
”അതൊക്കെ വന്നോളും നീ ഒന്നു നോക്കിനോക്ക്....“
ഇവളെ കൊണ്ട്..ഇതൊന്നും അങ്ങനെ അല്ലല്ലോ വരുന്നേ.പെട്ടന്ന് എന്റെ തുടയിലേക്ക് ശക്തിയായി എന്തൊ വന്നു കൊണ്ടു....
”ആാാ....“
തിരിഞ്ഞു നോക്കിയതും കയ്യിലൊരു വലിയ കമ്പും പിടിച്ചു നിൽക്കുന്ന അഖില്...
”എന്താടാ മയിരാ കാണിക്കുന്നേ...“
”അല്ല ദേശ്യം വരുത്തണ്ടേ....“
ദൈവമേ ഇവനു നിനക്ക് കുറച്ചെങ്കിലും വക തിരിവ് കൊടുത്തൂടെ... എനിക്ക് എന്തിന്റെ കേടായിരുന്നു ഈ മാരണത്തെ കൂടെ വിളിക്കാൻ...പന്നി അടിച്ചു കാലിന്റെ ഇറച്ചി പഴുപ്പിച്ചു എന്ന തോന്നണേ..
”എടാ ഇപ്പൊ നോക്ക്... ഇപ്പൊ നോക്ക്...“
”എന്ത്....“
”എടാ പവർ വരുണ്ടോ എന്ന്...“
”പാവറല്ല എന്റെ വായിന്നു നീ കേക്കും പന്നി...“
പിന്നെ കാലിന്റെ വേദന മാറും വരെ ഞാൻ അവിടെ എന്തൊക്കെയോ ചെയ്തു. അവൻ പറഞ്ഞപോലെ ശക്തി വരോ എന്നൊക്കെ നോക്കി.. ഒരു കുന്തോം വന്നില്ല ”
അങ്ങനെ കുറെ നേരം ആ പറമ്പിൽ
💬 Comments
View all comments