Chapter Title : രുദ്രപ്രതാപം 24 [JHON CLINTON]
മുറിയാ.”
“ഓക്കെ, താങ്ക്സ്...”
ഞാൻ വേഗം തിരിച്ചു മുകളിലേക്ക് പോയി. ഓരോ മുറിയും കടന്നുപോകുമ്പോഴും ഉള്ളിലെ ടെൻഷൻ കൂടിവന്നു. ദിവ്യയുടെ മുറിയുടെ വാതിൽ അടുത്തെത്തിയതും നെഞ്ചിടിപ്പ് കൂടി.
രണ്ടു പ്രാവശ്യം ഡോറിൽ മുട്ടി നോക്കിയെങ്കിലും ഉള്ളിൽ നിന്ന് മറുപടിയൊന്നുമില്ല. ഞാൻ പതുക്കെ ഡോറിന്റെ പിടി തിരിച്ചു. ലോക്ക് അല്ല!
പടച്ചോനെ കാത്തോളണേ... മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് ഞാൻ വാതിൽ തള്ളി തുറന്നു.
“പൊന്നെ...”
ആ ഈണത്തിൽ വിളിച്ചു അകത്തേക്ക് കയറിയതും, എന്റെ മൊന്തക്ക് നേരെ ഒരു സെറാമിക് മഗ് പറന്നു വരുന്നത് കണ്ടു.
പെട്ടെന്ന് ഞാൻ വാതിൽ അടച്ചതുകൊണ്ട് അത് മുഖത്ത് കൊണ്ടില്ല. മഗ് വാതിലിൽ തട്ടി ചിന്നി ചിതരുന്ന ശബ്ദം ഞാൻ വ്യക്തമായി കേട്ടു.
അപ്പൊ നല്ല കലിപ്പിലാണല്ലോ പുള്ളിക്കാരി! ജസ്റ്റ് മിസ്സ്... ഇല്ലെങ്കിൽ ഇപ്പോൾ എന്റെ മുഖത്ത് സ്റ്റിക്കർ വീണേനെ.
മുറിക്കുള്ളിൽ നല്ല ഇരുട്ടാണ്, ജനൽ കർട്ടനുകൾ എല്ലാം വലിച്ചിട്ടിരിക്കുന്നു. ആ ഇരുട്ടിൽ അവളുടെ ദേഷ്യം കൂടുതൽ തെളിഞ്ഞു കാണാമായിരുന്നു. കുറച്ചു നേരം കഴിഞ്ഞിട്ടും അകത്തുനിന്ന് ശബ്ദമൊന്നുമില്ല. ഞാൻ ധൈര്യം സംഭരിച്ച് വീണ്ടും അകത്തേക്ക് കയറാൻ തീരുമാനിച്ചു.
വാതിൽ തുറന്നതും കണ്ട കാഴ്ച... കയ്യിൽ ഒരു പൊട്ട് (Pot) പിടിച്ചു എറിയാൻ തയ്യാറായി നിൽക്കുകയാണ് അവൾ.
“ദിവ്യെ... ഞാനൊന്നു പറയട്ടെ...”
അത് പറയാൻ പോലും സമയം തന്നില്ല. കുരിപ്പ് അപ്പോഴേക്കും അത് എറിഞ്ഞു. ഇത്തവണ പ്രതീക്ഷിച്ചുകൊണ്ട് ഞാൻ അത് കയ്യിൽ ഒതുക്കി.
അവൾ അടുത്തത് എന്ത് എറിയാം എന്ന് തപ്പാൻ തുടങ്ങിയതും ഞാൻ വേഗം ബെഡിന്റെ അടുത്തേക്ക് ചെന്നു. അവളെ കൈകളിൽ പിടിച്ചു തടഞ്ഞു.
“എടി
💬 Comments
View all comments