Chapter Title : രുദ്രപ്രതാപം 24 [JHON CLINTON]
ഒന്നു അടങ്ങടി... ഞാൻ ഒന്ന് പറയട്ടെ!”
പക്ഷേ അതൊന്നും അവളുടെ ചെവിയിൽ കയറിയിരുന്നില്ല. അവൾ വീണ്ടും ബലം പിടിക്കാൻ തുടങ്ങി.
“എന്റെ പൊന്നു ദിവ്യെ... ഞാൻ പറയുന്നത് ഒന്ന് കേൾക്ക്!”
“നീ ഒന്നും പറയണ്ട!”
കുറച്ച് കനപ്പിച്ച ശബ്ദത്തിലാണ് അവൾ അത് പറഞ്ഞത്.
“എടി... ഇങ്ങനെയൊന്നും ഉണ്ടായത് ഞാൻ അറിഞ്ഞു കൊണ്ടല്ല... അത് മറ്റാരെക്കാളും നിനക്ക് അറിയാവുന്നതല്ലേ? എന്നിട്ട് നീ തന്നെ ഇങ്ങനെയൊക്കെ ചെയ്താലോ...”
“ആആആആ...!”
പെട്ടെന്ന് കുരിപ്പ് എന്റെ കയ്യിൽ കടിച്ചു. നല്ല വേദന! ഞാൻ വേഗം കൈ പിന്നോട്ട് വലിച്ചു. ഒരു കഷ്ണം പോയെന്ന് തോന്നുന്നു. അത്രയ്ക്കും വേദനിച്ചു.
“എടി... നിനക്ക് അറിയാവുന്നതല്ലേ ഞാൻ മനപ്പൂർവ്വം അങ്ങനെയൊന്നും ചെയ്യില്ല എന്ന്... പിന്നെന്തിനാ ഇങ്ങനെ പിണങ്ങി ഇരിക്കുന്നത്?”
“ഞാൻ മോനോട് അതിനാണോ തെറ്റി ഇരിക്കുന്നത് എന്നാണ് നീ കരുതിയത്?”
“പിന്നെ...?”
പെട്ടെന്ന് അവൾ വലതുകൈ നീട്ടി എന്റെ ചെവിയിൽ പിടിച്ചു.
“ആാാാാ…”
വേദന കൊണ്ട് ഞാൻ അലറി. പക്ഷേ അവളുടെ പിടുത്തത്തിന് ഒരു കുറവും ഉണ്ടായില്ല.
“ഞാൻ അവിടുന്ന് വന്നിട്ട് എത്ര ദിവസമായി?”
“ഒരാഴ്ച…”
“ആാാാാ…”
“എന്നിട്ട് നിനക്ക് ഇപ്പോഴാണോ ഇങ്ങോട്ട് വരാൻ തോന്നിയത്?”
“എടീ… അത് ഞാൻ നീയൊന്ന് ഓക്കേ ആയിക്കോട്ടെ എന്ന് വിചാരിച്ചിട്ടാ… ആാാാാ… എടീ, വല്ലാതെ വേദനയുണ്ട്…”
“കുറച്ചു വേദനിക്കട്ടെ. ഞാനും കുറെ അനുഭവിച്ചതല്ലേ…”
അവൾ ചെവിയിൽ പിടിച്ചുകൊണ്ട് ഒന്ന് കൂടി തിരിച്ചു.
“ആാാാാ…”
അവസാനം പിടി വിട്ടപ്പോഴാണ് ഞാൻ ശ്വാസം നേരെ വിട്ടത്. ചെവി മുഴുവൻ ചൂടായി കത്തുന്നുണ്ടായിരുന്നു.
“എന്നിട്ട് ഞാൻ വിളിച്ചപ്പോൾ നീയെന്താ ഫോൺ എടുക്കാഞ്ഞത്?”
അത് കേട്ടതും
💬 Comments
View all comments