Chapter Title : രുദ്രപ്രതാപം 24 [JHON CLINTON]
അവളുടെ മുഖത്ത് വീണ്ടും കലിതുള്ളി.
അവൾ പിന്നെയും എന്റെ ചെവിക്ക് നേരെ കൈ നീട്ടിയതും ഞാൻ പെട്ടെന്ന് രണ്ടു ചെവിയും പൊത്തിപ്പിടിച്ചു.
“അവന്റെ ഒരു ഫോൺ വിളി…”
അവൾ എന്നെ കൂർപ്പിച്ചു നോക്കി.
“ഞാൻ വിചാരിച്ചത് നീ അന്ന് തന്നെ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോകുമെന്നാണ്. പക്ഷേ നീ വന്നില്ല.”
അവളുടെ ശബ്ദത്തിലെ പരിഭവം പതുക്കെ പുറത്തേക്ക് വന്നു.
“പോട്ടെ… ഒരു ദിവസം കഴിഞ്ഞാൽ തന്നെ നീ വരും എന്ന് വിചാരിച്ചു. എന്നിട്ട് കേറി വന്നിരിക്കുന്നത് കണ്ടോ?…”
അവൾ മുഖം തിരിച്ചു.
“നിനക്കപ്പോ ഞാൻ അത്ര ഉള്ളൂ അല്ലേ?”
അവൾ അങ്ങനെ പറഞ്ഞപ്പോൾ എന്റെ വാക്കുകൾ ഒന്ന് മുട്ടി.
“എടീ… ഞാൻ അത് അങ്ങനെയൊന്നും വിചാരിച്ച് ചെയ്തതൊന്നുമല്ല.”
ഞാൻ പതുക്കെ പറഞ്ഞു.
“നിന്നെ ഫേസ് ചെയ്യാൻ എനിക്ക് ചെറിയ പേടി ഉണ്ടായിരുന്നു. പിന്നെ നീയും ഒന്ന് ഓക്കേ ആയിക്കോട്ടെ എന്ന് ഞാനും കരുതി.”
“എന്നിട്ട് ഞാൻ ഓക്കേ ആയെന്ന് നിനക്ക് ഇപ്പോൾ തോന്നുന്നുണ്ടല്ലേ?”
അവൾ പുരികം ഉയർത്തി ചോദിച്ചു.
“ഇല്ല…”
എന്റെ മറുപടി കേട്ട് അവൾ ഒന്ന് കണ്ണുരുട്ടി.
അല്ല പിന്നെ… ഇവൾ എന്തിനാണ് അന്ന് ഇത്രയും വെപ്രാളപ്പെട്ട് ഇറങ്ങിപ്പോയത്?
“അല്ല… ഞാൻ അന്ന് തന്നെ വന്ന് നിന്നെ കൂട്ടിക്കൊണ്ടുപോകാൻ ആയിരുന്നെങ്കിൽ, എന്തിനാ നീ അന്ന് കണ്ട ബാഗ് ഒക്കെ പാടെ തൂക്കി ഇറങ്ങിപ്പോന്നത്?”
എന്റെ ചോദ്യം കേട്ടതും അവളുടെ മുഖത്ത് വീണ്ടും ആ പഴയ ദേഷ്യം നിറഞ്ഞു.
“അതോ?”
അവൾ ഒന്ന് മുന്നോട്ട് ചാഞ്ഞു.
“അന്നെങ്ങാനും ഞാൻ അവിടെ നിന്നിരുന്നെങ്കിൽ നിന്റെ പതിനാറടിയന്തരം ഞാൻ അവിടെ തീർത്തേനെ.”
💬 Comments
View all comments