Chapter Title : രുദ്രപ്രതാപം 24 [JHON CLINTON]
തൊടണ്ടാ…”കുറച്ച് സങ്കടം ചേർത്താണ് അത് പറഞ്ഞത്…
തുടങ്ങി പെണ്ണിൻറെ.. സാധാരണ ഇവൾ ഈ അടവ് എടുക്കാത്തതാണല്ലോ…
ഞാൻ അവളെ ഒന്നുകൂടി എൻറെ ദേഹത്തേക്ക് അടുപ്പിച്ചു . കൈകൾ അവളുടെ വയറുകളി ലൂടെ ചുറ്റിപ്പിടിച്ചു…ഒരു വെള്ള ഓവർ സൈസ് ടീഷർട്ടും ഷോർട്ട്സും ആയിരുന്നു അവൾ ധരിച്ചിരുന്നത്
“എൻറെ പൊന്നിനോട് ആരാ പറഞ്ഞേ എനിക്ക് നിന്നെ ഇഷ്ടമല്ലെന്ന്…
നീ അന്ന് ഇറങ്ങി പോയപ്പോൾ എനിക്ക് എന്തോരം സങ്കടം ആയെന്ന് അറിയുമോ…
പിന്നെ അപ്പോഴത്തെ ഒരു അവസ്ഥയിൽ എനിക്കത് നിന്നെ തടയാനും കഴിഞ്ഞില്ല …
അല്ലാതെ നിന്നോട് ഉള്ള ഇഷ്ടക്കുറവുകൊണ്ടൊന്നും അല്ല
നിനക്ക് തോന്നുന്നുണ്ടോ എനിക്ക് നിന്നെയും പിരിഞ്ഞിരിക്കാൻ പറ്റുമെന്ന്…”ഞാനും കുറച്ചു ഇമോഷണലായി തട്ടിവിട്ടു…
ഇതൊക്കെ ഞാൻ ആരോടാ ഈ പറയുന്നേ അവൾക്കു ഒരു മൈൻഡും ഇല്ല…ഇപ്പോഴും മുഖം എൻറെ എതിരായിട്ട് തിരിച്ചിരിക്കുകയാണ്…
“ഇങ്ങനെ തെറ്റിയിരിക്കാൻ ആണെങ്കിൽ ഞാൻ പോവാ…” അവസാനത്തെ അടവന്ന രീതിയിൽ ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റതും അവൾ എൻറെ കൈപിടിച്ചു…
എങ്ങനെയിരിക്കുന്നു ഞാൻ പറഞ്ഞില്ല ഒക്കെ പെണ്ണിൻറെ അഭിനയം ആണ്…
പിന്നെ ഒറ്റ വലിയായിരുന്നു. ഞാൻ ബെഡിലേക്ക് തന്നെ തിരിച്ചു വീണു…മലർന്നു വീണ എൻറെ ദേഹത്തേക്ക് ഞൊടിയിടയിൽ കയറിയിരുന്നുകൊണ്ട് മുഖം എൻറെ മുഖത്തോട് അടുപ്പിച്ചു…
“നീ എങ്ങോട്ട് പോണ്…ഇനി നീ ഇവിടുന്ന് പോണെങ്കിൽ ഞാൻ പറയണം…കേട്ടല്ലോ…”
അത് ശരി ഇപ്പൊ അങ്ങനെ ആയോ…
“എന്നാ പിന്നെ ഇത് ആദ്യം വാ തുറന്നങ്ങ് പറഞ്ഞുകൂടെ…വെറുതെ എന്തിനാ മിണ്ടാതിരുന്നു മനുഷ്യനെ പ്രാന്ത് പിടിപ്പിക്കുന്നെ ”
“എടാ ചെക്കാ അടങ്ങി കിടന്നോ…എൻറെ സ്വഭാവം മാറിയാൽ ഉണ്ടല്ലോ…”എൻറെ മുഖത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ട് അവൾ
💬 Comments
View all comments