Chapter Title : രുദ്രപ്രതാപം 27 [JHON CLINTON]

ലിവിങ് റൂമിലെ ആ വലിയ ഗ്ലാസ് മേശക്കു ഒരു വശത്തായി ഞാൻ ഇരുന്നു. എന്റെ രണ്ടു വശങ്ങളിലുമായി ദിവ്യയും പിന്നെ മമ്മിയും ഉണ്ടായിരുന്നു…
ആ ഹാളിൽ ഇപ്പൊ ഒരു ഈച്ച പോലും ശബ്ദം ഉണ്ടാക്കണില്ല.എല്ലാവരും മുന്നിലുള്ള ബ്രേക്ഫാസ്റ് മാത്രം ശ്രദ്ധിച്ചു കഴിച്ചു കൊണ്ടിരിക്കാണ്…കൂടെ ഞാനും..
എന്റെ വലതുഭാഗത്തു ഇരിക്കണ മമ്മി ഒക്കെ ശ്വാസം വിടുന്നുണ്ടോ എന്ന് തന്നെ സംശയം ആണ്.എന്താ ആ ഇരിപ്പ് വല്ല മഴയത്തു നനഞ്ഞ പൂച്ചയെ പോലെ ഉണ്ട്.
എന്താ സംഭവം എന്നല്ലേ.അതിന് കാരണം ദേ എന്റെ നേരെ മുന്നിൽ ഇരിക്കുന്ന പുള്ളിക്കാരി ആണ്.
മെറിൻ ആന്റി….
സംഭവം വളരെ സിമ്പിൾ ആണ്…ഇന്നലെ മമ്മി അവരോടു ചെറുതായി ഒരു നുണ പറഞ്ഞു. ഏതോ ഒരു ഓഫീസിൽ വളരെ ഇമ്പോർട്ടന്റ് ആയ ഒരു മീറ്റിങ്ങും ഉണ്ടെന്നും പറഞ്ഞാണ് അയച്ചേക്കുന്നെ…
എന്നാൽ അവിടെ എത്തിയതും കാര്യം മനസ്സിലായ പുള്ളിക്കാരി നേരെ തിരിച്ചു പോന്നു …കൂടെ ഒരു കോട്ട ദേഷ്യവും..
പാവം രണ്ടു ദിവസം മുമ്പേ ആണ് അവർ തിരിച്ചു നാട്ടിലേക്കു വന്നത്.അപ്പോഴാണ് ഇന്നലെ ഈ ചെയ്ത്തു.എന്തിനാ ചെയ്തത് എന്നൊന്നും ഞാൻ പറയണ്ടല്ലോ…
പിന്നെ ഇതൊന്നും എന്നോട് ആരും പറഞ്ഞത് അല്ലാട്ടോ.മമ്മിയെ തലങ്ങും വേലങ്ങും എടുത്തു എറിയുമ്പോ അവര് തന്നെ പറയണത് കേട്ടതാ.
അത് കണ്ടപ്പോ എനിക്ക് ഒരു കാര്യം ബോധ്യമായി.ദിവ്യക്ക് ഈ സ്വഭാവം കിട്ടിയത് മമ്മിയുടെ അടുത്ത് നിന്നല്ല മിക്കവാറും ദേ ഇവരുടെ അടുത്ത് നന്നായിരിക്കും.
ഫുഡ് കഴിക്കുന്നതിനു ഇടയിൽ ഞാൻ മെറിൻ ആന്റിയെ ഒന്ന് എത്തി നോക്കി.ഇപ്പൊ ഒരു white colour ഓവർ സൈസ് ടീഷർട്ട്
💬 Comments
View all comments