Chapter Title : രുദ്രപ്രതാപം 27 [JHON CLINTON]
“Hi”പുള്ളിക്കാരി എന്റെ അടുത്തെത്തിയതും കൈ ഉയർത്തി കൊണ്ട് പറഞ്ഞു..
“hello…” ഞാനും പൊട്ടന്റെ പോലെ നിന്നു തിരിച്ചു പറഞ്ഞു.
“I am really sorry what happened earlier …”പുള്ളിക്കാരി ചെറിയ ഒരു ചളിപ്പോടെ ആണ് അത് പറയുന്നേ എന്ന് ആ സൗണ്ട് കേട്ടാൽ അറിയാം.
“ചില സമയത്തു അവളുടെ ഇങ്ങനത്തെ ഓരോ വെറുപ്പിക്കൽ കാണുമ്പോ മനുഷ്യന്റെ തല പൊളിയും.” മമ്മിയുടെ കാര്യം ആണ് പറയുന്നേ.
“അതോണ്ട് പറ്റിയതാ sorry”
”ഏയ് അതൊന്നും കുഴപ്പമില്ല…“ഞാൻ അവരെ ഒന്ന് നോർമൽ ആകാൻ വേണ്ടി പറഞ്ഞു. അല്ലേലും എനിക്ക് എന്ത് കുഴപ്പം കിട്ടിയത് മുഴുവൻ മമ്മിക്ക് അല്ലെ.. കറക്റ്റ് സമയത്തു ദിവ്യ വന്നൊണ്ട് കൊന്നില്ല എന്നെ ഉള്ളു.
ഞാൻ അത് പറഞ്ഞപ്പോ അവരുടെ മുഖത്തൊരു ആശ്വാസം വിരിഞ്ഞു..
പിന്നെ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് പരിചയപ്പെടുത്തി.സത്യം പറയാലോ പുള്ളിക്കാരിയോട് ഇങ്ങനെ സംസാരിച്ചിരിക്കാൻ നല്ല രസമാണ്. പെട്ടന്ന് കമ്പനി ആവും .
മെറിൻ ആന്റി ജപ്പാനിൽ ആയിരുന്നു കുറെ വർഷം ആയിട്ട്.അടുത്താണ് നാട്ടിലേക്കു കുടിയേറിയത് .. പിന്നെ മൃതുല…ഓഹ് ഇനി ഇപ്പൊ അങ്ങനെ വിളിക്കാല്ലോ…
അവരും അവിടെ തന്നെ അർന്നു കുറെ വർഷങ്ങൾ ആയിട്ട്. പിന്നെ ദിവ്യ കുറച്ചു വളർന്നപ്പോ ആണ് അവർ അവിടെ നിന്നും നിർത്തി പോന്നത്…
എന്നാലും ഇടക്കൊക്കെ അങ്ങോട്ട് ചെല്ലാറുണ്ടത്രേ. ഫാമിലി,ഫ്രണ്ട്സ് ഒക്കെ അവിടെ ആണെന്ന്.
ഇടയ്ക്കു എന്നെ കുറിച്ചും അവർ ചോദിച്ചു വീട്ടിൽ ആരൊക്കെ ഉണ്ടെന്നും, എന്താ ഇപ്പൊ ചെയ്യുന്നത് എന്നും എല്ലാം…
മിക്ക ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും ഞാൻ കുറച്ചു മോഡിഫൈക്കേഷൻ വരുത്തി ആണ് പറഞ്ഞത്.
💬 Comments
View all comments