Chapter Title : രുദ്രപ്രതാപം 27 [JHON CLINTON]
ആണ് ഇട്ടേക്കുന്നെ..
സത്യം പറയാലോ നല്ല മോഡേൺ സ്ത്രീ. മൂക്കിൽ ഒരു റിങ് ഒക്കെ ഉണ്ട്. പിന്നെ കഴുത്തിലും കയ്യിലും എല്ലാം ആയി ഒരുപാട് പച്ചയും കുത്തിട്ടുണ്ട്…
നല്ല വെളുത്ത വട്ട മുഖം. ബ്രൗൻ കളർ കണ്ണുകൾ ചുണ്ട് ചെറുതായി കറുത്തിട്ടുണ്ട് അപ്പൊ സിഗരറ്റ് വലിക്കണ ശീലവും ഉണ്ടാവും. എന്നാലും ആ ചുണ്ടിന്റെ ഷേപ്പ്…
മുഖത്തേക്ക് മുടിയുടെ ഒന്ന് രണ്ടു നാരുകൾ വീണു കിടപ്പുണ്ട്.അത് വിരലുകൾ കൊണ്ട് മെറിൻ ആന്റി ഇടയ്ക്കു സൈഡിലേക്ക് മാറ്റുന്നുമുണ്ട്.
എന്തായാലും ഞാൻ അതികം ആയിട്ടൊന്നും നോക്കാൻ പോയില്ല. നമുക്ക് ആവശ്യത്തിനുള്ള അടി ഇപ്പൊ തന്നെ കിട്ടുന്നുണ്ടല്ലോ പിന്നെ എന്തിനാ പുറത്തു നിന്നു വേറെ വാങ്ങി കൂട്ടുന്നെ…
അങ്ങനെ ഞാൻ ബ്രേക്ക് ഫാസ്റ്റ് ആയി ഉണ്ടാക്കിയ രണ്ടു ബ്രെഡിന്റെ കഷ്ണവും പിന്നെ കുറെ പച്ച ഇലയും തിന്നു. സത്യം പറയാലോ എനിക്ക് സങ്കടം വന്നു.വീട്ടിലാണെൽ അമ്മ ഉണ്ടാക്കുന്ന നല്ല ഫുഡ് കഴിക്കാർന്നു അതും നല്ല എരിവും പുളിയും ഒക്കെ ഉള്ളത്…
ഇതെന്താ ഇത്…
ഈ മൂന്നാല് പേര് വട്ടം ചുറ്റി ഉണ്ടാക്കിയ സാമാനം ആണ് ഇത് എന്നൊക്കെ പറയുമ്പോ.എന്താലെ…
വെറുതെ അല്ല ദിവ്യ ഒന്നും നോക്കാതെ ചാടി കേറി എന്റെ കൂടെ പോന്നത്.
*************
അങ്ങനെ കഷ്ടപ്പെട്ടണേലും അത് മുണുങ്ങി സോഫയിലേക്ക് ചെന്നിരുന്നു. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലല്ലോ അതുകൊണ്ടു ഫോണും തോണ്ടി ഇരിക്കാർന്നു…
കുറച്ചു നേരം അതും നോക്കി ഇരിക്കുമ്പോ ആണ് മെറിൻ ആന്റി എന്റെ അടുത്തേക്ക് വരുന്നത്. നമ്മള് നല്ല ബഹുമാനം ഉള്ള കൂട്ടത്തിൽ ആയതോണ്ട് ഒന്ന് എണീറ്റു നിന്നു.നല്ല ശീലങ്ങളെ…
💬 Comments
View all comments