0%

Chapter Title : രുദ്രപ്രതാപം 27 [JHON CLINTON]

Author : Jhon Clinton Read All Parts 8.9K

അല്ല അതാണല്ലോ നല്ലത്.

അങ്ങനെ ഞങ്ങൾ സംസാരിച്ചിരിക്കുമ്പോ ആണ് ദിവ്യ അങ്ങോട്ടേക്ക് വന്നത്.നേരെ എന്റെ അടുത്ത് വന്നിരുന്നു…

പെണ്ണിന് ഇപ്പൊ എന്നെ നല്ല വിശ്വാസ കണ്ടില്ലേ എന്റെ കയ്യിലും മുറുക്കെ പിടിച്ചിരിക്കുന്ന. അല്ല അവളെയും ഒന്നും പറയാൻ പറ്റില്ല കണ്ണ് തെറ്റിയ വല്ല പെണ്ണുങ്ങളുടേ പിന്നാലെ പോണ ഒരു കൊന്തനെ അല്ലെ ഭർത്താവായി കിട്ടിയേ…

അത് നോം തന്നെ ആണ് …

” ആന്റി എന്തിനാ അമ്മ പറയുന്നത് കേട്ടു അന്ന് തന്നെ പോയെ…അവിടേക്കു ഒന്ന് വിളിച്ചു ചോദിക്കായിരുന്നില്ലേ …“എന്റെ നെഞ്ചിലേക്ക് അമർന്നിരിക്കുമ്പോ അവൾ ആന്റിയെ നോക്കി ചോതിച്ചു.

”എടി അവിടെ ഒരു ഇമ്പോർട്ടന്റ് മീറ്റിംഗ് ഉണ്ട് അടുത്ത് തന്നെ ഉണ്ടാവും എന്ന്‌ പറഞ്ഞിരുന്നു പക്ഷെ അതിന് ഡേറ്റ് തീരുമാനിച്ചിട്ടില്ല…ഇവള് വന്നു പറഞ്ഞപ്പോ ഞാനാണേൽ അത് കണ്ണും പൂട്ടി വിശ്വസിക്കും ചെയ്തു…

ഇനി ഇപ്പൊ എന്നെ കോൺടാക്ട് ചെയ്തു കിട്ടാഞ്ഞിട്ടാണെലോ എന്ന്‌ ഞാൻ കരുതി..“

”എന്നിട്ട് അവിടെ ചെന്നിട്ട് എന്തായി…“

”എന്താവാൻ.. അവരൊന്നും അങ്ങനെ ഒരു സംഭവം പോലും അറിഞ്ഞിട്ടില്ല…

ജപ്പാനിൽ നിന്നും അമേരിക്കയിൽ നിന്നും ഒക്കെ ഉള്ള അംഗങ്ങൾ വന്നാലേ മീറ്റിംഗ് നടക്കു. അവർ ഇത് വരെ റിപ്ലേ ഒന്നും അയച്ചിട്ടില്ല…“

”അല്ല ഇത് എന്ത് മീറ്റിങ്ങ…?“ നമ്മളെ ബാധിക്കാത്ത കാര്യം ആണേലും അമേരിക്ക ജപ്പാൻ എന്നൊക്കെ കേക്കുമ്പോ വലിയ എന്തോ പരിപാടി ആണെന്ന് തോന്നുന്നു .. അതോണ്ട് എന്താ എന്ന്‌ അറിയാൻ ഒരു തൊര…

എന്റെ ചോദ്യം കേട്ടതും ആന്റി എന്നെ ഒന്ന് നോക്കി.ആ മുഖത്തൊരു അങ്കലാപ്പു ഉണ്ടാർന്നു. ഇനി ഞാൻ ചോദിച്ചത് തെറ്റായോ…

💬 Comments

View all comments