0%

Chapter Title : രുദ്രപ്രതാപം 3 [Jhon Clinton]

Author : Jhon Clinton Read All Parts 62.3K

"ടാ...” ഒരുത്തൻ അതിൽ നിന്നും ചീറി എൻ്റെ നേരെ ഓടി വന്നു.അവടെ കൈ എൻ്റെ മുഖത്തിന് നേരെ വീശി.ഞാൻ നിസ്സാരമായി അതിൽ നിന്നും മാറി അവൻ്റെ കൈ പിടിച്ചു തിരിച്ചു അവൻ്റെ മുഖം എൻ്റെ അറഭാഗത്തിന് കണക്കായി വന്നു.ഞാൻ എൻ്റെ വലത്തേ കാലിൻ്റെ മുട്ടു കൊണ്ട്  അവൻ്റെ മൂക്കിനിട്ടു ഒന്നു കൊടുത്തു.അവൻ്റെ മൂക്കിൻ്റെ  അകത്തുനിന്നും രക്തം വന്നു.അവൻ മൂക്കും പൊത്തി നിലത്ത് വീണു.

ഇത് കണ്ടതും അവന്മാരുടെ മുഖം ഒന്ന് മങ്ങി.
പെട്ടെന്ന് ഞാൻ നേരെത്തെ തല്ലി ഇട്ടവൻ എഴുന്നേറ്റു എൻ്റെ നേരെ ഓടി വന്നു. അവൻ എൻ്റെ അടുത്തെത്തുമ്പോഴേക്കും എൻ്റെ മുതുകിൽ കൈ അമർത്തി  അഖിൽ പൊങ്ങി എന്നിട്ട് അവൻ്റെ വലതു കവിളിൽ ഒരു ഒന്നൊന്നര ചവിട്ട് തന്നെ കൊടുത്തു.അവൻ വലതു വശത്തേക്ക് തെറിച്ചു വീണു.

പെട്ടെന്ന് എൻ്റെ ബാക്ക് കോളറിൽ ഒരു പിടി വന്നു ഞാൻ തിരിഞ്ഞ് നോക്കാതെ തന്നെ എൻ്റെ കൈ പിറകിലേക്ക് ആക്കി അവൻ്റെ രണ്ടു ചെവിക്കും നല്ല ഒരു അടിയങ്ങു കൊടുത്തു.അവൻ കോളറിൽ നിന്നും പിടി താനെ വിട്ടു.ഈ സമയം അഖിൽ അവൻ്റെ വലതു കൈ തിരിച്ച് ലോക്ക് ഇട്ടു.അതിൻ്റെ ആഘാതത്തിൽ അവൻ്റെ തല താഴേക്ക് വന്നു ഞാൻ വലതു കാൽ ഉയർത്തി താഴേക്ക് ഒറ്റയടി.അവൻ്റെ മുഖം നേരെ ചെന്ന് തറയിൽ ഇടിച്ചു.

പെട്ടെന്ന് മുന്നിൽ നിന്നും ഒരു തടിയൻ തലയും താഴ്ത്തി എൻ്റെവയറു ഭാഗത്തേക്ക് ഓടി വന്നു.അവൻ്റെ തലയുടെ നെറു ഭാഗം എൻ്റെ വയറിൽ കറക്റ്റ് ആയി കൊണ്ട് ഞാൻ പുറകിലോട്ട് വീഴാൻ പോയെങ്കിലും അവൻ്റെ കഴുത്തിൽ പിടിച്ചു

💬 Comments

View all comments