Chapter Title : രുദ്രപ്രതാപം 3 [Jhon Clinton]
ഇപ്പൊ എവിടുണ്ട് ”
“എടാ അത്.....”
“പറയാൻ”എനിക്ക് എൻ്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.ഞാൻ അത്യാവശ്യം ശബ്ദത്തിൽ തന്നെ പറഞ്ഞു.അത് അത് classroom മൊത്തത്തിൽ eco അടിക്കുന്ന പോലെ എനിക്ക് തോന്നി.
എൻ്റെ ശബ്ദം ഉയർന്നതും അവൾ ഒന്നു ഞെട്ടി.
“ആ പഴയ ബിൽഡിംഗിലാണ് ”
ഞാൻ അത് കേട്ട പാതി കേൾക്കാത്ത പാതി അങ്ങോട്ട് വെച്ചു പിടിച്ചു.എൻ്റെ പോക്ക് കണ്ട് പന്തികേട് തോന്നിയ അഖില് എൻ്റെ അടുത്തേക്ക് വന്നു.
“എന്താടാ”
“നീ വാ”
“നീ കാര്യം പറ”
“ഒന്നു മിണ്ടാതെ വാ...” എൻ്റെ ശബ്ദം അത്യാവശ്യം ഉച്ചത്തിൽ ആയിരുന്നു.അത് കൊണ്ട് കാര്യം അത്ര പന്തി അല്ല എന്ന് മനസ്സിലാക്കിയ അവൻ പിന്നെ ഒന്നും മിണ്ടിയില്ല
ഞങ്ങൾ ആ പഴയ ബിൽഡിംഗിൻ്റെ അടുത്ത് എത്തി എന്നിട്ട് വാതിലിൽ മുട്ടി.
“അളിയാ അവള് വന്നെന്ന് തോനുന്നേടാ..”
അകത്ത് നിന്ന് ഒരുത്തൻ്റെ ശബ്ദം ഞങ്ങൾ കേടു.
“പിന്നെ വരാതിരിക്കോ.അമ്മാതിരി ആപ്പല്ലേ വച്ചേ.ഇന്നത്തോടെ അവളുടെ കുന്തളിപ്പ് അങ്ങ് തീർത്ത് കൊടുക്കണം”അവന് മറുപടി ആയി വേറൊരുത്തൻ പറഞ്ഞു.
പെട്ടെന്ന് ഒരുത്തൻ വന്നു വാതിൽ തുറന്നു. വാതിൽ തുറക്കുമ്പോൾ അവൻ്റെ മുഖത്ത് ഒരു വഷളൻ ചിരി ഉണ്ടായിരുന്നു.അത് ഞങ്ങളെ കണ്ടപ്പോ അങ്ങ് മാറി
“pee kaa boo motherfucker ”എന്നും പറഞ്ഞു അവൻ്റെ നെഞ്ചത്ത് നോക്കി ഞാൻ ഒരു ചവിട്ടങ്ങ് കൊടുത്തു.അവൻ പുറകിലേക്ക് തെറിച്ചു വീണു.
എൻ്റെ സകല ക്ഷമയും നശിച്ചിരുന്നു.ഞാൻ ആ റൂമിനു അകത്തേക്ക് കേറി.അവിടെ പത്തു പതിനഞ്ച് പെർ എന്നെ തന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു.
പന്ന മൈറൻമാർ അശ്വതിയെ പിച്ചി ചീന്താൻ ഒരുങ്ങി നിൽപ്പാണ്.
💬 Comments
View all comments