Chapter Title : രുദ്രപ്രതാപം 3 [Jhon Clinton]
കഷ്ടപ്പെട്ടു എൻ്റെ കണ്ണുകൾ തുറന്നു.കത്തി ജ്വലിക്കുന്ന സൂര്യൻ്റെ കഠിനമേറിയ രശ്മികൾ എൻ്റെ കണ്ണിൽ വന്നു തറച്ചു ഞാൻ എഴുന്നേറ്റു ഇരുന്നു. ആ കാഴ്ച കണ്ട് ഞാൻ ഒന്നു അന്ധാളിച്ചു ഞാൻ ഇത്ര നേരം അടിപിടി കൂടിയ കോളജ് വരാന്തകൾ ആയിരുന്നില്ല ഞാൻ അപ്പൊൾ.എനിക്ക് ചുറ്റും കറുത്ത നിറമുള്ള പുല്ലുകൾ മാത്രം അവയിൽ ചിലത് എരി തീയിൽ കത്തുന്നുണ്ടായിരുന്നു.
“നാം ചെയ്ത യുദ്ധങ്ങൾ വച്ച് അളക്കുവാണെങ്കിൽ ഇതെല്ലാം എത്ര നിസ്സാരം” പുറകിൽ നിന്നും ആണ് അത് ശബ്ദം കേൾക്കുന്നത്.എന്നെ വളരെ കാലമായി പരിചയമുള്ള പോലെ ആണ് ആ വാക്കുകളിൽ എനിക്ക് തോന്നിയത്.
ഞാൻ തിരിഞ്ഞ് നോക്കി.എന്നിൽ നിന്നും കുറച്ച് അകന്ന് ഒരു രൂപത്തെ ഞാൻ കണ്ടൂ.അതൊരു മനുഷ്യ രൂപം ആയിരുന്നു അത് എന്നെത്തന്നെ നോക്കി നില്ക്കുകയാണ്.
ഞാൻ അവനെ മൊത്തത്തിൽ ഒന്ന് നോക്കി.ഒരു ഇരുമ്പു പടച്ചട്ടയാണ് അവൻ്റെ വേഷം.അവൻ്റെ ഇരു കൈകളും വളരെ അലസമായാണ് ഇട്ടിട്ടുള്ളത് എങ്കിലും അവൻ്റെ മസിലുകൾ വെട്ടി വിറക്കുന്നത് പോലെ എനിക്ക് തോന്നി.
അവൻ എൻ്റെ അടുത്തേക്ക് നടക്കാൻ തുടങ്ങി.“അന്ധകാരത്തിൽ നിറഞ്ഞ ഒരു കാലത്തെ മുഴുവൻ കീഴ്പ്പെടുത്തിയവൻ അല്ലെ നീ മിത്രമേ?” അവൻ എൻ്റെ അടുത്തേക്ക് നടന്നു വന്നു കൊണ്ടു ചോദിച്ചു.
“ഈ തരിപ്പോലും ഇല്ലാത്ത അസുരൻമാർ നിനക്ക് വെല്ലുവിളി ആവുന്നുവോ?”അവൻ എൻ്റെ മുമ്പിൽ വന്നു നിന്നു.ഞാൻ എത്ര ശ്രമിച്ചിട്ടും അവൻ്റെ മുഖം എനിക്ക് കാണങ്കഴിഞ്ഞില്ല.മുകളിൽ കത്തി ജ്വലിക്കുന്നസൂര്യൻ്റെ രശ്മികൾ അത് എന്നിൽ നിന്നും മറച്ചുകൊണ്ടിരുന്നു.
“നാം ഇതുവരെ കണ്ടതിൽ വച്ച് ഭയാനകമായ ഒരു ലോകം നമുക്ക് വേണ്ടി കാത്തു നിൽക്കുന്നുണ്ട്”ഇവൻ ഇത് എന്തു
💬 Comments
View all comments