0%

Chapter Title : രുദ്രപ്രതാപം 3 [Jhon Clinton]

Author : Jhon Clinton Read All Parts 62.3K

മൈറാന് പറയുന്നത് എന്ന ഒരു ചിന്തയിൽ ആയിരുന്നു ഞാൻ.

“അതിനെ  എതിർക്കാൻ നിനക്കെ ആവുകയുള്ളൂ രുദ്രാ” അവൻ നിലത്തിരിക്കുന്ന എന്നെ തന്നെ നോക്കി കൊണ്ട് പറഞ്ഞു. രുദ്രനോ അതാര്. അണ്ണ ഞാൻ അഭിഷേക് ഞാൻ മനസ്സിൽ പറഞ്ഞു.

അവൻ എൻ്റെ നേരെ അവൻ്റെ വലതു കൈ നീട്ടി.“ഇവിടെ നീ തളരാൻ പാടില്ല.എഴുന്നേറ്റു വാ...”

ഞാൻ അവൻ്റെ കൈകളെ ലക്ഷ്യമാക്കി എൻറെ കൈകൾ ചെലുപ്പിച്ചു.

"നിൻ്റെ നേരെ കൈ ഉയർത്തിയവരുടെ ശിരസ്സുകൾ അറുത്ത് മറ്റ് രുദ്ര”

“വാ എഴുന്നേൽക്ക്”

“എഴുന്നേറ്റു വാ...“

എൻ്റെ കൈകൾ അവൻ്റെ അവൻ്റെ കൈകളിൽ കൊണ്ടതും എൻ്റെ ചുറ്റുപാടും വല്ലാതെ ഉള്ള ലോകം വല്ലാതെ വിറച്ചു നിൽക്കുന്ന പോലെ എനിക്ക് അനുഭവ പെട്ടു.ഞാൻ പെട്ടെന്ന് പുറകോട്ടു തെറിച്ചു പോയി.എൻ്റെ കണ്ണുകളിലേക്ക് വീണ്ടും ഇരുട്ട് കടന്നു കൂടി

ഇത്രയും നേരം ഉണ്ടായിരുന്ന മുഴക്കവും ശബ്ദവും കാറ്റും എല്ലാം നിലച്ചു.

ചുറ്റും കൂരിരുട്ട് മാത്രം.വല്ലാതെ പേടിപ്പെടുത്തുന്ന ഒരു നിശബ്ദത.

...
...
.....
...

“നിൻ്റെ മേൽ പതിച്ച കറുത്ത കറകൾ ചൂടു രക്തം. കൊണ്ട് ശുദ്ധിയാക്ക്”

എൻ്റെ കണ്ണുകൾ ഞെട്ടലോടെ ഞാൻ തുറന്നു.ആരൊക്കായി എന്നെ പിടിച്ച് വലിക്കുന്നുണ്ട്.ചുറ്റുമുള്ള കാഴ്ചകൾ വളരെ മങ്ങി യാണ് എനിക്ക് കാണുന്നത്.ചുറ്റുമുള്ളവർ എന്നെ തന്നെ നോക്കി നിൽക്കുന്നു അപ്പൊൾ അവരുടെ കണ്ണിൽ കുറച്ച് മുൻപ് വരെ കണ്ട ദയ അല്ല എനിക്ക് തോന്നിയത് ജീവിതത്തിൽ ആദ്യം ആയി ഒരു രാക്ഷസനെ കണ്ട ഭയം അത് അവിടെ കൂടി നിൽക്കുന്ന എല്ലാവരുടെ മുഖത്തും പ്രത്യക്ഷമായിരുന്നു.

അഭി....

വേണ്ട ....

അഭി... നിർത്ത്....

ഞാൻ

💬 Comments

View all comments