0%

Chapter Title : രുദ്രപ്രതാപം 4 [Jhon Clinton] [Updated]

Author : Jhon Clinton Read All Parts 76.9K

കാഴ്ചയിൽ തന്നെ എന്റെ ചിരിയെല്ലാം എങ്ങോട്ടോ പോയി. അവിടെ പ്രായമുള്ള മൂന്നു നാലു പേര് ഇരിക്കുന്നുണ്ട് അവരോടെല്ലാം അവൾ നല്ല ഒന്നാന്തരം തെറി പറഞ്ഞുകൊണ്ടിരിക്കുന്നു ഇതെല്ലാം കേട്ട് വിളറിയ മുഖത്തോടെ നിൽക്കുകയാണ് അവർ.

"You idiots you don't even know how to take care a single client.താനൊക്കെ എന്തിനാടോ രാവിലെ തന്നെ ഇങ്ങോട്ടേക്ക് കെട്ടിയെടുക്കുന്നത് ഉപകാരമില്ലാത്ത കുറെ വേസ്റ്റുകൾ get out..."അതുകൂടി പറഞ്ഞു അവൾ ആ ചെയറിലേക്ക് ഒറ്റ ഇരുത്തം ആയിരുന്നു. ഞാനിതെല്ലാം കേട്ടു എന്നൊരു ചളിപ്പ് അവരുടെ മുഖത്ത് എനിക്ക് കാണാമായിരുന്നു. ഓരോരുത്തരായി എന്നെ കടന്നു പുറത്തോട്ട് പോയി. ഇപ്പോൾ ആ മുറിയിൽ ഞാനും അവളും തനിച്ചായി.

"അഭി"

"എസ്"

"എനിക്ക് കുറച്ചു ഹെൽപ്പ് ചെയ്യണം"

"എന്താ"

"ഷെൽഫിൽ കുറച്ച് ഫയൽസ് ഉണ്ട് അതെല്ലാം ഒന്ന് അറ്റസ്റ്റ് ചെയ്തു അമ്മയുടെ ക്യാബിനിലേക്ക് എത്തിക്കണം"

"ഓക്കേ എവിടെയാ ഷെൽഫ്"

"ദാ ... അത്"അവൾ എന്റെ പുറകിലുള്ള ഒരു വലിയ ഷെൽഫിലേക്ക് കൈ ചൂണ്ടി കാണിച്ചു. ഞാനാ ഷെൽഫിന് അടുത്ത് ചെന്ന് അത് തുറന്ന. അതിനകത്ത് ഒരു പത്ര ഓഫീസ് പോലെ കെട്ടുകണക്കിന് ഫയലുകൾ കിടക്കുന്നു.

"അല്ല ഇതിൽ ഏതാ"

"അതു മുഴുവനും വേണം"

ഈശ്വരാ ഇതു മുഴുവനോ😳 തേഞ്ഞു
അവൾ അതും പറഞ്ഞു പുറത്തോട്ട് പോയി. ഞാനിന്ന് മുഴുവൻ ഇവിടെ കിടന്നു പട്ടി പണി ചെയ്താലും ഇത് തീരാൻ പോകുന്നില്ല. അത്രത്തോളം ഉണ്ടായിരുന്നു ആ ഫയലുകളുടെ എണ്ണം. മൈര് ഇന്ന് ആരെയാണ് ആവോ കണി കണ്ടത്. എന്തൊക്കെയായിരുന്നു അപ്പോഴത്തെ എൻറെ ചിന്ത അല്ലെങ്കിലും

💬 Comments

View all comments