Chapter Title : രുദ്രപ്രതാപം 4 [Jhon Clinton] [Updated]
"എടാ അന്നു നിന്നോട് പറഞ്ഞില്ലേ അയാൾക്ക് നിന്നെ ഒന്നു കാണണം എന്ന്"
"ഹും"
"ആ ആള് ഇന്ന് ചെല്ലാൻ പറഞ്ഞ് വിളിച്ചിരുന്നു ഇന്ന് കഴിഞ്ഞാൽ അങ്ങേര് പുറത്തോട്ട് പോവുമെന്ന് പിന്നെ മാസങ്ങൾ കഴിഞ്ഞേ വരൂ എന്ന്"
"എന്ന പിന്നെ ആളുടെ തിരക്കൊക്കെ കഴിഞ്ഞിട്ട് നോക്കിയ പോരെ "ഞാൻ മടി കാരണം പറഞ്ഞു നോക്കി
"അതൊന്നും പറ്റില്ല നീ വേഗം എഴുന്നേറ്റ് വന്നേ"അതും പറഞ്ഞു അമ്മ എന്നെ കുലുക്കി എഴുന്നേൽപ്പിച്ചു.
"അല്ല അവൾക്ക് വലിയ കുഴപ്പമൊന്നുമില്ലല്ലോ പിന്നെന്തിനാ അങ്ങേര് എന്നെ കാണുന്നേ."
"അതൊന്നും എനിക്കറിയില്ല നീ വേഗം പോയി റെഡി ആയിക്കെ"അതും പറഞ്ഞു അമ്മ പുറത്തോട്ട് പോയി
"കോപ്പ് ഇതേ പോണ് എൻ്റെ ഞായറാഴ്ച"
അതും പറഞ്ഞു ഞാൻ ബാത്രൂമിൽ കയറി പല്ലു തേച്ചു ഒരു കുളിയങ്ങു പാസാക്കി. പിന്നെ നേരേ താഴേക്ക് പോയി. അപ്പോൾ അവിടെ വീട്ടിൽനിന്നും എല്ലാവരും റെഡിയായി നിൽക്കുന്നുണ്ടായിരുന്നു.
"അല്ല ഇതെന്ത് എല്ലാരും കൂടി.നമ്മളെന്താ വല്ല കല്യാണത്തിനും പോകുവാണോ?"
"ആ ഇതേ ചോദ്യം തന്നെ ഞങ്ങളും ചോദിച്ചെ"അപ്പു ആയിരുന്നു മറുപടി പറഞ്ഞേ
"എല്ലാവരേം കൂട്ടി വരാനാ അയാള് പറഞ്ഞേ"അമ്മ എന്നെ നോക്കി പറഞ്ഞു.
എന്തൊക്കെയോ എവിടെയൊക്കെയോ ചീഞ്ഞുനാറുന്നുണ്ടല്ലോ ഞാൻ മനസ്സിൽ ആലോചിച്ചു
അങ്ങനെ ഞങ്ങൾ വീടെല്ലാം അടച്ചുപൂട്ടി പുറത്തിറങ്ങി എന്നിട്ട് ഞാൻ നേരെ ഷെഡ്ഡിൽ പോയി അച്ഛൻറെ ബ്ലാക്ക് ഫോർച്യൂണർ പുറത്തെടുത്തു. അമ്മ മുൻഭാഗത്തും അച്ഛനും അപ്പുവും ഏറ്റവും പുറകിലും അവർക്കു മുന്നിൽ അശ്വതിയും അർച്ചനചേച്ചിയും ഇരുന്നു. വണ്ടി ഞാൻ ഓടിച്ചു തുടങ്ങി കാറിനകത്ത് മൊത്തം കലപില ആയിരുന്നു.
അപ്പുവിൻ്റെ വെറുപ്പിക്കൽ ആയിരുന്നു കൂടുതൽ.അമ്മ
💬 Comments
View all comments