0%

Chapter Title : രുദ്രപ്രതാപം 4 [Jhon Clinton] [Updated]

Author : Jhon Clinton Read All Parts 77K

എനിക്ക് വഴി പറഞ്ഞു തന്നുകൊണ്ടിരുന്നു ഏകദേശം ഒരു മണിക്കൂർ എടുത്ത് ഞങ്ങൾ അവിടെയെത്തി.ഞാൻ അവരെ എല്ലാം ഇറക്കി കാർ ഒരു ഭാഗത്ത് കൊണ്ട് പോയി പാർക്ക് ചെയ്തു എന്നിട്ട് അങ്ങോട്ടേക്ക് നടന്നു.

അപ്പോഴാണ് ഞാൻ അത് കണ്ടത് എൻ്റെ അമ്മയും അച്ചനും ആരോടോ സംസാരിച്ച് കൊണ്ടിരിക്കുന്നു.ഞാൻ അടുത്ത് ചെന്ന് നോക്കിയപ്പോൾ അത് മൃദുല ആൻ്റിയും പിന്നെ അവരുടെ ഭർത്താവും ആയിരുന്നു.

അവരുടെ കൂടെ ദിവ്യയും ഉണ്ടായിരുന്നു.ഞാൻ നടന്നു അവർക്കടുതേക്ക് ചെന്നു.എന്നെ കണ്ടപ്പോ തന്നെ അവർ എന്നോടായി ഒന്ന് പുഞ്ചിരിച്ചു ഞാൻ തിരിച്ചും എന്നിട്ട് ഞാൻ ദിവ്യയെ നോക്കി നിങ്ങൾ എന്താ ഇവിടെ എന്ന് ആംഗ്യം കാണിച്ചു. അവൾ ആവോ എന്ന മട്ടിൽ കൈകൾ മലർത്തി.

"നിങ്ങൾ വന്നിട്ട് കുറെ നേരമായോ"അമ്മയാണ് അത് ചോദിച്ചത്. ഇവരിവിടെ ഉണ്ടാവുമെന്ന് ഇവർക്ക് മുമ്പേ അറിയാമായിരുന്നോ

"ഇല്ല ഇപ്പോൾ വന്നേയുള്ളൂ" അങ്കിൾ മറുപടി പറഞ്ഞു

"എന്നാ പിന്നെ നമുക്ക് അങ്ങ് നടന്നാലോ"എൻറെ അച്ഛനാണ് അത് പറഞ്ഞത്

"ആയിക്കോട്ടെ"അവർ മറുപടിയും പറഞ്ഞു

എന്താ ഇവിടെ നടക്കുന്നത് എന്ന് ഒരു ഐഡിയയും ഇല്ലാതെ ഞാനും എൻറെ ചേച്ചിമാരും ദിവ്യയും അവരോട് കൂടെ നടന്നു. അതൊരു പഴയ മോഡൽ വീട് ആയിരുന്നു. ഓടുകൊണ്ട് മേഞ്ഞ അകം മുഴുവൻ ഭംഗിയുള്ള മരത്തടികൾ കൊണ്ട് ഉണ്ടാക്കിയ തൂണുകളും ജനാലകളും വാതിലുകളും. അതിനൊത്ത നടുക്കായി ഒരു നടുമുറ്റവും ഉണ്ടായിരുന്നു അതിലൂടെ സൂര്യപ്രകാശം അവിടെയെല്ലാം വെളിച്ചം പരത്തി.

"ശങ്കരൻ നമ്പൂതിരിയില്ലേ?"അവിടെയുണ്ടായിരുന്നു മുതിർന്ന ഒരു സ്ത്രീയോട് ദേവൻ അങ്കിൾ ചോദിച്ചു.

"നിങ്ങൾ ഇരിക്കു ഇപ്പോൾ വരും?"അവർ അവിടെ ഉണ്ടായിരുന്നു ഒരു സോഫയിലെ വിരൽ ചൂണ്ടി

💬 Comments

View all comments