0%

Chapter Title : രുദ്രപ്രതാപം 4 [Jhon Clinton] [Updated]

Author : Jhon Clinton Read All Parts 77K

കാണിച്ചുകൊണ്ട് പറഞ്ഞു. കുറച്ചുനേരം കഴിഞ്ഞപ്പോൾ ഞങ്ങളെ അകത്തോട്ടു വിളിച്ചു. അകത്തുകയറിയതും ഒരു ഇരുട്ടുള്ള പൂജാമുറിയായിരുന്നു അവിടെ നിലത്ത് ഇരിക്കുന്ന ആളെ ഞാൻ കണ്ടു എൻറെ അച്ഛനെ കാളും കുറച്ചു കൂടി പ്രായം തോന്നിക്കുന്ന ഒരു മനുഷ്യൻ അങ്ങേരുടെ മുടിയും താടിയും എല്ലാം നിര കയറിയിരുന്നു.

"കയറി വരു"ഞങ്ങളെ കണ്ടതും ആൾ പറഞ്ഞു

"അഭിഷേക് അല്ലേ?" എന്നെ നോക്കി കൊണ്ടു അയാൾ ചോദിച്ചു

"അതെ"

"ഇരിക്കൂ"ഞങ്ങളോട് എല്ലാമായി പറഞ്ഞു. ഞങ്ങൾ അയാളുടെ എതിർവശത്ത് നിലത്ത് ഇരുന്നു.

"താൻ നല്ല ഒത്ത ഒരു ചെറുപ്പക്കാരൻ ആയിരിക്കുന്നല്ലടോ... കുഞ്ഞായിരിക്കുമ്പോൾ കണ്ടത..."

ഞാൻ അയാളെ ഒന്ന് സൂക്ഷിച്ചു നോക്കി. ഇങ്ങേർക്ക് എന്നെയൊക്കെ ഓർമ്മയുണ്ടോ ഞാൻ ഇങ്ങോട്ട് വന്നു ഒരു ഓർമ്മ പോലും എനിക്കില്ല.

"സംശയിക്കേണ്ട തനിക്ക് അറിയാൻ വകയില്ല"എൻറെ മുഖഭാവം കണ്ട് കാര്യം മനസ്സിലായോ എന്തോ ആൾ പറഞ്ഞു.

"മറക്കാൻ പറ്റുന്ന കാര്യങ്ങൾ ഒന്നുമല്ല തന്നെ ആദ്യം കണ്ടപ്പോൾ ഉണ്ടായ അനുഭവങ്ങൾ"ഇയാൾ ഇതെന്ത് തേങ്ങയ ഈ പറയുന്നേ.

"ഇവൻറെ ജാതകം കൊണ്ടുവന്നിട്ടുണ്ടോ."

"ഉണ്ട്" എന്നിട്ട് അമ്മ ബാഗിൽ നിന്നും അത് എടുത്ത് ആൾക്ക് കൊടുത്തു. ഇതാണോ എൻറെ ജാതകം. നമുക്കും ഇതൊക്കെ ഉണ്ടല്ലേ ഞാൻ ജനിച്ചത് ഇപ്പോഴാണ് ഈ സാധനം കാണുന്നത് .

അയാൾ അതും വാങ്ങി കുറച്ചുനേരം കണ്ണടച്ചു നിന്നു എന്നിട്ട് ആ കവടി പലകയിൽ എന്തൊക്കെയോ കുറെ നേരം കാണിച്ചു കൂട്ടി എന്നിട്ട് അവസാനം ഞങ്ങളെ തിരിച്ചു നോക്കി.

"ഇല്ല ഇപ്പോഴും എനിക്ക് ഒന്നും കാണാൻ കഴിയുന്നില്ല"

ആ ബെസ്റ്റ് ഇതിനാണോ ഇത്ര കോപ്രായങ്ങൾ കാട്ടിക്കൂട്ടിയത്😩 ഇത് ആദ്യം തന്നെ

💬 Comments

View all comments