Chapter Title : രുദ്രപ്രതാപം 4 [Jhon Clinton] [Updated]
പറഞ്ഞിരിക്കുകയാണ് എങ്കിൽ ഞങ്ങൾക്ക് എപ്പോഴേ പോകാമായിരുന്നു.😮💨
"എന്തോ ഒരു ശക്തി ഇവൻറെ ജാതകം നോക്കാൻ എന്നെ അനുവദിക്കുന്നില്ല അത് എത്ര ശ്രമിച്ചിട്ടും എന്നെ തടയുകയാണ്"
നോക്കാൻ അറിയില്ലെങ്കിൽ അത് പറഞ്ഞാൽ പോരെ ചുമ്മാ ശക്തി തേങ്ങ മാങ്ങ എന്ന് ഒക്കെ വിളിച്ചു പറയുന്നു😠ഇങ്ങേര് വ്യാജനാണ്. ഞാൻ മനസ്സിൽ പറഞ്ഞു.
പക്ഷേ അച്ഛൻറെയും അമ്മയുടെയും മുഖഭാവം അങ്ങനെയായിരുന്നില്ല അവർക്ക് എന്തോ വലിയ ദുഃഖ വാർത്ത കേട്ട പോലെയായിരുന്നു.
"ഇനി ഞങ്ങൾ എന്താ ചെയ്യേണ്ടത്"അമ്മയാണ് അത് ചോദിച്ചത്
"പ്രശ്നം കാണാതെ എനിക്ക് ഒന്നും പറയാൻ കഴിയില്ല"അയാൾ അമ്മയെ നോക്കി പറഞ്ഞു
"ഇനി എന്തെങ്കിലും ചെയ്യണമെങ്കിൽ മേപ്പാടൻ തന്നെ വരണം പക്ഷേ അദ്ദേഹം ഇപ്പോൾ ഇവിടെ ഇല്ല അദ്ദേഹം തിരിച്ചു വരാൻ മൂന്നുമാസത്തോളം എടുക്കും"ഇനി ഈ കുരിശ് ഏത എന്നായിരുന്നു എൻറെ ചിന്ത.
ഒരുപാട് പ്രതീക്ഷകൾ തകർന്നടിഞ്ഞ മുഖത്തോടെ അമ്മയും അച്ഛനും അവിടെയിരുന്നു
"അല്ല എന്താ ഇവിടെ പ്രശ്നം"ഇതൊക്കെ കണ്ട് ഒന്നും മനസ്സിലാവാത്തത് കൊണ്ട് എനിക്കത് ചോദിക്കാൻ തോന്നി. എന്റെ ചോദ്യം കേട്ട് എല്ലാവരുടെയും ശ്രദ്ധ എന്റെ മുഖത്തേക്ക് ആയി.
"അഭി...."അമ്മയുടെ ശബ്ദമായിരുന്നു അത്
"എന്താ"
"ഞാൻ പറഞ്ഞോളാം അതും കൂടി പറയാൽ അല്ലെ ഞാൻ നിങ്ങളെ വിളിപ്പിച്ചത്"ശങ്കരൻ നമ്പൂതിരി ആയിരുന്നു അത്.
"അഭി ഒരുപാട് വർഷങ്ങൾക്കു മുമ്പ് നീ ജനിച്ച സമയത്ത് നിൻറെ ചെറിയ ശരീരം വല്ലാതെ തണുത്ത രീതിയിൽ ആയിരുന്നു. കുഞ്ഞിന് ചൂടുണ്ടാവുക എന്ന് കേട്ടിട്ടുണ്ട് പക്ഷേ ഐസ് പോലെ തണുത്തു നിൽക്കുന്ന ഒരു കുഞ്ഞിനെ എന്ത് ചെയ്യണമെന്ന് ഡോക്ടർമാർക്കും ഇവർക്കും ഒരു അറിവും ഉണ്ടായിരുന്നില്ല"ഇങ്ങേര് ഇത് എന്ത്
💬 Comments
View all comments