0%

Chapter Title : രുദ്രപ്രതാപം 4 [Jhon Clinton] [Updated]

Author : Jhon Clinton Read All Parts 77K

തേങ്ങയാ ഈ പറയുന്നത് ഞാൻ അയാളിൽ നിന്നും മുഖം തിരിച്ചു അമ്മയെയും അച്ഛനെയും നോക്കി പക്ഷേ അവരുടെ മുഖത്ത് വലിയ ഭാവങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

"ദിനംപ്രതി നിൻറെ അവസ്ഥ മോശമായി വരികയായിരുന്നു അങ്ങനെ ഒരുപാട് തിരച്ചിലിന് ശേഷമാണ് നിൻറെ അച്ഛനും അമ്മയും മേപ്പാടന്റെ അടുത്തേക്ക് എത്തുന്നത്"ഞാൻ കുറച്ച് ശ്രദ്ധയോടെ അത് കേട്ടിരുന്നു.

"പല വഴികളിലൂടെയും അദ്ദേഹം നിൻറെ അസുഖം മാറ്റാൻ ശ്രമിച്ചിരുന്നുവെങ്കിലും അതിനൊന്നും ഫലം കണ്ടില്ല വേറെ വഴിയൊന്നും ഇല്ലാതെ ഞങ്ങൾക്ക് ആ കർമ്മം ചെയ്യേണ്ടി വന്നു"

"എന്ത് കർമ്മം"

എൻറെ ചോദ്യം കേട്ട് ശങ്കരൻ നമ്പൂതിരി പെട്ടെന്ന് സൈലൻറ് ആയി ഞാൻ അമ്മയെയും അച്ഛനെയും നോക്കി അവരുടെ മുഖത്ത് ഒരു ഗൗരവം ഉണ്ടായിരുന്നു ഇതേ അവസ്ഥയിൽ തന്നെയായിരുന്നു മൃദുല ആന്റിയും ദേവൻ അങ്കിളും. ഇതൊന്നും ഒരു അറിവും ഇല്ലാതെ ഇരിപ്പായിരുന്നു ഞാനും എന്റെ ചേച്ചിമാരും പിന്നെ ദിവ്യയും.

"അന്ന് നിൻറെ ചെറിയ ശരീരത്തിൽ ഒതുങ്ങുന്നതിനും അപ്പുറം ആയിരുന്നു നിൻറെ ശക്തി അത് നിൻറെ ആ ചെറിയ ശരീരത്തിൽ കിടന്നു വിയർപ്പ് മുട്ടുക ആയിരുന്നു"ദേ പിന്നേം ശക്തി.

"ആ ശക്തിയെ നിൻറെ ശരീരത്തിൽ ബന്ധിക്കാൻ ഞങ്ങൾക്ക് മറ്റു ജീവൻ കൂടി ചേർക്കേണ്ടിവന്നു പക്ഷേ അങ്ങനെ ഒരാളെ കണ്ടുകിട്ടാൻ വളരെ ബുദ്ധിമുട്ടായിരുന്നു"ഇതെങ്ങോട്ടാ ഈ പോകുന്നത് എന്ന മട്ടിലായിരുന്നു എൻറെ ഇരിപ്പ്..

"അപ്പോഴാണ് ദേവനും ഭാര്യയും ഇങ്ങോട്ടേക്ക് വരുന്നത് തൻ്റെ മൂന്ന് വയസ്സ് ഉള്ള മകൾക്ക് എന്തോ അസുഖം ബാധിച്ചു ബോധക്ഷയമായിരുന്നു ഡോക്ടർമാരെ എല്ലാം കാണിച്ചു എങ്കിലും ഒരു രീതിയിലും മെഡിസിൻസ് ശരീരവുമായി പൊരുത്തപ്പെടുന്നില്ല.

അവളുടെ ജീവനുതന്നെ അപായമാവുന്ന അവസ്ഥയിലായിരുന്നു.

💬 Comments

View all comments