Chapter Title : രുദ്രപ്രതാപം 4 [Jhon Clinton] [Updated]
ഞങ്ങൾക്കു വേറെ വഴിയൊന്നും ഇല്ലാതെ അങ്ങനെ നിങ്ങളുടെ രണ്ടുപേരുടെയും ദോഷം മാറ്റാൻ ഒറ്റപൂജ ചെയ്യേണ്ടി വന്നു"
"എന്തു പൂജ"ഞാനും ദിവ്യയും ഒരുമിച്ചാണ് അത് ചോദിച്ചത്.
"ഇവൻറെ ശരീരത്തിൽ നിന്നും കൂടിക്കിടക്കുന്ന അതുല്യ ശക്തിയിൽ നിന്നും ഒരു ചെറിയ അംശം ഇവളുടെ ശരീരത്തിലക്ക് പ്രവഹിച്ചു അതോടുകൂടി ഇവളുടെ അസുഖങ്ങളെല്ലാം മാറി"ഹോ ഇത്രയുണ്ടായിരുന്നോ ഉള്ളോ😮💨
"അന്ന് നിങ്ങളുടെ ദോഷം മാറ്റാൻ വേണ്ടി ഞങ്ങൾക്ക് നിങ്ങളുടെ മാംഗല്യം നടത്തേണ്ടി വന്നു"പൊടുന്നനെ എൻറെ നോട്ടം അയാളുടെ മുഖത്തോട്ട് വീണു😳
"എന്ത്?"
അയാൾ കുറച്ചു നേരം നിശബ്ദനായി നിന്നു
"ആ കുട്ടിയുടെ കഴുത്തിൽ കിടക്കുന്ന മാല ചെറുപ്പത്തിൽ നിന്റെ കൈകൾ കൊണ്ട് നിൻറെ അച്ഛനെയും അമ്മയുടെയും സഹായത്തോടെ നീ അണിയിച്ചതാണ്"അയാൾ ദിവ്യയുടെ കഴുത്തിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു.
അതൊരു ഗോൾഡൻ കളർ ഉള്ള ഒരു നോർമൽ ലോക്കറ്റ് പിടിപ്പിച്ച ഒരു മാല ആയിരുന്നു. പക്ഷേ ആ ലോക്കറ്റ് കാണുമ്പോൾ വല്ലാത്തൊരു ഐശ്വര്യം തോന്നുന്നുണ്ടായിരുന്നു. ആരും പറയില്ല ഇത് ഒരു താലിമാല ആണ് എന്നൊന്നും.
സത്യം പറഞ്ഞാൽ ഇതൊക്കെ കേട്ട് കിളി പോയ അവസ്ഥയിലായിരുന്നു ഞാൻ.എന്റെ മാത്രമല്ല ദിവ്യയുടെയും ചേച്ചിമാരുടെയും അവസ്ഥ ഇതുതന്നെയായിരുന്നു.ഞാൻ നേരെ അമ്മയുടെ അച്ഛൻറെയും മുഖത്തോട്ട് നോക്കി.വലിയ പരിഭ്രമത്തോടെ ഇരിക്കുവാണ് അവർ.
ഞാൻ നേരെ ദിവ്യയുടെ മുഖത്തോട്ട് നോക്കി.അവളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷവും ആഹ്ലാദവും ആയിരുന്നു.എന്തോ ഒരു പാട് ആഗ്രഹിച്ച എന്തോ കിട്ടിയ പോലെ അവളുടെ കണ്ണുകളിലെ തിളക്കം എനിക്ക് കാണാമായിരുന്നു.
എൻ്റെ ചേച്ചിമാർ ആവട്ടെ അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നു.അല്ല അവരെം ഒന്നും പറയാൻ പറ്റില്ല ആരാ ഇങ്ങനെ ഒരു
💬 Comments
View all comments