Chapter Title : രുദ്രപ്രതാപം 5 [Jhon Clinton]
ഇപ്പോൾ ജീവനാണ്. നിന്നെ മറ്റൊരാളുമായി കൈമാറാൻ എനിക്കും ഒട്ടും താല്പര്യം ഇല്ല.എങ്കിലും നമ്മുടെ അവസ്ഥ ഇതൊക്കെ ആയതു കൊണ്ട് അവളുടെ ഭാഗം കൂടി കേൾക്കാം എന്നൊരു തോന്നൽ.ഒന്നും ഇല്ലങ്കിലും അവളും ഇതിൽ പെട്ടുപോയതല്ലേ"അവൾ അത്രയും പറഞ്ഞു നിർത്തി
"മ്മ്"എനിക്ക് അപ്പൊ അതെല്ലാം ശെരിവച്ചു കൊടുക്കാൻ മാത്രമാണ് തോന്നിയത്.
"അവളുടെ പേരോ അഡ്രസ്സൊ വല്ലതും കിട്ടിയോ"അവൾ ഒന്ന് നിർത്തി ചോദിച്ചു
"ഞാൻ ഒന്നും ചോദിക്കാൻ പോയിട്ടില്ല"
"ആ ഞാൻ അമ്മയോടൊന്ന് ചോതിച്ചു നോക്കട്ടെ"
"എന്തിനു"
" അവളെ കാണാൻ പോവാൻ"
"നിനക്കെന്താ വയ്യേ നമ്മൾ എന്തിനാ അവളെ കാണാൻ പോവുന്നെ "
"ഇത്ര നേരം ഞാൻ നിന്നോട് എന്താ പറഞ്ഞുകൊണ്ടിരുന്നേ "
"എടി ഇതൊക്കെ വേണോ"
"വേണം"അവൾ വാശി പിടിച്ചു
"എന്തേലും കാണിക്ക്"
പിന്നെ കുറച്ചു നേരം കൂടി ഞങ്ങൾ സംസാരിച്ചിരുന്നു.അങ്ങനെ അവൾ എനിക്ക് ഒരു ഉമ്മയും തന്നു ഗുഡ് നൈറ്റും ഒക്കെ പറഞ്ഞു ഫോൺ കട്ട് ചെയ്തു. ഞാനും ഉറങ്ങാൻ കിടന്നു പക്ഷേ ഉറക്കം മാത്രം വരുന്നില്ലായിരുന്നു.
മനസ്സ് മുഴുവൻ ഞാൻ ഇന്നേ വരെ കാണാത്ത എന്റെ ഭാര്യയെ കുറിച്ചായിരുന്നു.എനിക്ക് വേണ്ടത് ഒരു സിമ്പിൾ ലൈഫ് ആണ് അതിൽ ഞാനും ദിവ്യയും മാത്രം മതി അതിനിടയിൽ രണ്ടാമതൊരു ഭാര്യ അതൊന്നും ശെരിയാവില്ല ഞാൻ എന്റെ മനസ്സിനെ തന്നെ പറഞ്ഞു പഠിപ്പിച്ചു.എന്നാലും ആരായിരിക്കും അവൾ,കാണാൻ എങ്ങനെ ഉണ്ടാവും ഉത്തരം കിട്ടാത്ത നൂറു ചോദ്യങ്ങൾ വീണ്ടും ഉയർന്നു വന്നു കൊണ്ടേ ഇരുന്നു എപ്പോഴോ ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു.
.
.
.
അന്നേ ദിവസ്സം തന്നെ മറ്റൊരു വീട്ടിൽ.
💬 Comments
View all comments