0%

Chapter Title : രുദ്രപ്രതാപം 6 [Jhon Clinton]

Author : Jhon Clinton Read All Parts 23.4K

ചെറിയ മുറിവുകൾ പറ്റിയിരുന്നു. നെഞ്ചിടിച്ചു വീണത് കൊണ്ടുതന്നെ അവൾക്ക് പെട്ടെന്ന് ശ്വാസം കിട്ടാതെ ആയി.കാഴ്ചകൾക്ക് മങ്ങൽ വന്നൂ.

"മോളെ..."ഭാഗ്യലക്ഷ്മി നിലവിളിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ഓടി വന്നു.അവർ മായയെ കോരി എടുക്കാൻ ശ്രമിച്ചു. അപ്പോഴേക്കും പവിത്രൻ അവളുടെ അടുത്തേക്ക് എത്തിയിരുന്നു.

"എന്റെ മോളെ ഒന്നും ചെയ്യല്ലേ ഞങ്ങൾ എന്ത് വേണേലും ചെയ്യാം"ഭാഗ്യലക്ഷ്മി നിറഞ്ഞ കണ്ണുകൾ കൊണ്ട് അവനെ നോക്കി യാചിച്ചു.പക്ഷെ കാമം തലക്ക് പിടിരുന്ന അവനു അതൊന്നും കേട്ടില്ല. അവൻ അവരുടെ മുഖത്തു ശക്തി ആയി ഒന്നടിച്ചു.ഭാഗ്യലക്ഷ്മിയുടെ ബോധം നഷ്ടപ്പെട്ടു.

ഇതെല്ലാം കണ്ടു ഭാസ്കരൻ ഉമ്മറത്തു നിൽക്കുവാണ് അയാളുടെ മുഖത്തു ഒരു പൈശാജിക ചിരിയും ഉണ്ടായിരുന്നു.

അവൻ മായയുടെ അടുത്തേക്ക് നടന്നു പെട്ടന്ന് അവന്റെ നാളുകളിൽ ഒരു പിടുത്തം വന്നു അത് മീനുവിന്റെ ആയിരുന്നു.

"വിടെടി കുട്ടി പിശാജേ"അവൻ മീനയുടെ തലയിൽ പിടിച്ചു അവളുടെ പിടുത്തം വിടുവിക്കാൻ നോക്ക. പക്ഷെ മീനു വിട്ടില്ല തക്കം കിട്ടിയ അവൾ അവന്റെ കാലുകളിൽ കടിച്ചു വലിച്ചു.

"ആ...."അവൻ വേദനകൊണ്ട് ഒന്ന് അലറി

അവൻ മീനുവിന്റെ മുടിയിൽ പിടിച്ചു അവളുടെ കടിയിൽ നിന്നും വിമുക്തനായി"നായിന്റെ മോളെ"എന്ന്‌ അലറി കൊണ്ട് ഒരു കൊച്ചു കുട്ടിയാണ് എന്ന്‌ പോലും നോക്കാതെ അവളുടെ മുഖത്തു ആഞ്ഞൊരു അടി ആയിരുന്നു. മീനു ദൂരേക്ക് തെറിച്ചു വീണു.

അപ്പോഴും മയയ്ക്ക് കാഴ്ചകൾ ശെരിയായിരുന്നില്ല. അവൾ കണ്ണുകൾ പതിയെ തുറന്നു.അവളുടെ മുന്നിൽ തന്നെ കാമം ജ്വലിക്കുന്ന പിശാജിന്റെ കണ്ണുകളോടെ നിൽക്കുന്ന പവിത്രനെ അവൾ കണ്ടു. അവന്റെ കൈകൾ അവളുടെ ശരീരത്തെ ലക്ഷ്യമാക്കി ചലിച്ചു. തന്നെ കൊണ്ട് ഇനി ഒന്നിനും കഴിയില്ല

💬 Comments

View all comments