0%

Chapter Title : രുദ്രപ്രതാപം 6 [Jhon Clinton]

Author : Jhon Clinton Read All Parts 23.4K

കഴിച്ചാൽ കൊള്ളാം എന്നുണ്ട്"അയാൾ അത് പറഞ്ഞപ്പോൾ തന്നെ മായയ്ക് വിശ്വാസം വരാതെ അയാളെ നോക്കി.അവളുടെ അച്ഛൻ മരിച്ചിട്ട് 3 ദിവസം കഴിഞ്ഞിട്ടില്ലായിരുന്നു അപ്പോഴേക്കും ഇങ്ങനെ ഒരു കാര്യം കൊണ്ട് വരാൻ എങ്ങനെ സാധിച്ചു ഇങ്ങേർക്ക എന്നായിരുന്നു അവളുടെ ചിന്ത.

"ഇതാവുമ്പോ നിങ്ങൾക്കൊരു കൂടാവുകയും ചെയ്യും പിന്നെ വീടും പറമ്പും കാര്യങ്ങൾ എല്ലാം നോക്കി നടത്താൻ ഒരാൾ ആവും ചെയ്യും"അയാൾ ഒരു ചിരിയോടെ പറഞ്ഞു.

"എന്താ ലക്ഷ്മി യുടെ അഭിപ്രായം?"ഇതേ സമയം പവിത്രൻ മായയെ തന്നെ നോക്കി നിൽക്കുവായിരുന്നു. പക്ഷെ അവൾ അവനെ ശ്രെദ്ധിക്കുന്നു പോലും ഉണ്ടായിരുന്നില്ല.

"അത് നടക്കില്ല"ഭാഗ്യലക്ഷ്മി പറഞ്ഞു

"അതെന്താ"അയാളുടെ ചിരി എല്ലാം പോയിരുന്നു

"അവൾക്ക് മറ്റൊരാളുമായി നിശ്ചയം കഴിഞ്ഞതാണ്"ഭാഗ്യലക്ഷ്‌മി ഒറ്റ വാക്കിൽ പറഞ്ഞു നിറുത്തി.

അത് കൂടി കേട്ടപ്പോൾ അയാളുടെ മുഖമെല്ലാം മാറിയിരുന്നു.

"അപ്പൊ ഇതൊക്കെ ഒറ്റയ്ക്ക് തിന്നാൻ ആണ് മക്കളുടെ ഉദ്ദേശം അല്ലെ"അയാളുടെ എല്ലാ നിയന്ത്രണവും പോയിരുന്നു. അയാളുടെ ഭാവ വ്യത്യാസം കണ്ടു ഭാഗ്യലക്ഷ്മിക്കും മായയ്ക്കും വിശ്വാസം വന്നില്ല. കാരണം അവരുടെ മുന്നിൽ നിൽക്കുന്ന ആളെ അവർക്ക് അപരിചിതം ആയിരുന്നു.

"അങ്ങനെ ഇത് മുഴുവൻ നിങ്ങളെ ഞാൻ ഒറ്റക്ക് തീറ്റിക്കുമെന്ന് വിചാരിക്കണ്ട"അയാൾ കുറച്ചു ദേഷ്യത്തോടെ ഭീഷണിയുടെ സോരൂപത്തിൽ അവരോടായി പറഞ്ഞു.

"ഞങ്ങടെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം അതിൽ വേറാരുടേം സഹാൻ ഞങ്ങൾക്ക് വേണ്ട"സഹികെട്ടു മായ ആണ് അത് പറഞ്ഞത്.

മായയുടെ വാക്കുകൾ കൂടി കേട്ടപ്പോൾ അയാൾ പൊട്ടിത്തെറിച്ചു.

"വായ പൂട്ടടി പുണ്ടച്ചി മോളെ. നിന്റെ തന്ത അന്ന് ആ തള്ളയെ മയക്കി ഇതൊക്കെ കൈക്കലാക്കിയപ്പോ നോക്കി നിന്നപോലെ ഇനിയും നിൽക്കാൻ ഭാസ്കരാനു മനസ്സില്ല.

💬 Comments

View all comments