Chapter Title : രുദ്രപ്രതാപം 9 [Jhon Clinton]
ദിർദി കാണിച്ചു..
"ആ അതോ ഞാൻ ഒരു ഹാപ്പി ന്യൂസ് പറയാൻ വിളിച്ചതാ..."അവളുടെ ശബ്ദത്തിൽ വീണ്ടും ആ സന്തോഷം നിറഞ്ഞു തുള്ളുന്നുണ്ട്...
"എന്താടി നിന്റെ കല്യാണം വല്ലോ ആണോ.ഞാൻ ഇങ്ങോട്ട് പോന്നോപ്പഴേക്കും അതും ആയോ..."പതിവ് പോലെ ഞാൻ ഇടയിൽ കയറി ചോദിച്ചു...
"അഭി നീ എന്റെ വായിന്നു കേൾക്കും കേട്ടോ... ഇത് അതൊന്നും അല്ല..."
"എന്നാ പിന്നെ എന്താ " ക്ഷേമ നശിച്ചു ഞാനും ചോതിച്ചു അല്ലെങ്കിലേ കുറച്ചു കാലമായി ഫുൾ സസ്പെൻസ് ആണ് അതിന്റെ എടെ കൂടെ...
"എടാ എബിൻ എഴുന്നേറ്റു..."അവൾ ഒറ്റശ്വാസത്തിൽ പറഞ്ഞു...
എന്റെ ശ്വാസം പെട്ടന്ന് ഒന്ന് നിന്നു. കേട്ടത് സത്യമാണോ എന്ന് അറിയാൻ ഞാൻ അവളോട് ഒന്ന് കൂടി ചോതിച്ചു...
"എടി നീ പറയുന്നത് സത്യം ആണോ..."എന്റെ ശബ്ദത്തിലെ അമ്പരപ്പ് അവൾക്ക് മനസ്സിലായിരുന്നു അവൾ തുടർന്നു...
"ആട സത്യം.. ഇന്ന് രാവിലെ എഴുന്നേറ്റത്. ഇപ്പൊ ഡോക്ടർ അവനെ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. കുഴപ്പം ഒന്നും ഇല്ല എന്നാ പറഞ്ഞെ...എട ഞാൻ വിളിക്കാം കേട്ടോ അശ്വിനേം ഒന്ന് വിളിക്കട്ടെ..."
അവൾ അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു.ഞാൻ ഒരു വലിയ ശ്വാസം എടുത്തു വിട്ടു.മനസ്സിൽ വല്ലാത്തൊരു സന്തോഷം സമാധാനം...
**************
എബിൻ ജോർജ്. സലിന്റെ ബാക്കി ആണ്. ഞാൻ ഒരു പ്രാവശ്യം അവളുടെ വീട്ടിൽ പോയപ്പോൾ ആണ് അവനെ കാണുന്നത്. എന്നെകാളും ഒന്ന് രണ്ടു വയസിനു ഇളയതാണ്. ഒരു പാവം പയ്യൻ. അവന്റെ മുഖം കണ്ടാൽ നിഷ്കളങ്കത എടുത്തു കാണാം.സലിന്റെ കുടുംബം അത്യാവശ്യം നല്ല റിച്ച് ഒക്കെ തന്നെ ആണ് അമ്മ ഡോക്ടർ അച്ഛൻ
💬 Comments
View all comments