Chapter Title : രുദ്രപ്രതാപം 9 [Jhon Clinton]
അവളുടെ സൗദര്യത്തിൽ മയങ്ങി നിൽക്കുവാണ്...
"എന്നോട് അച്ഛനും അമ്മയും പണ്ട് മുതലേ എന്റെ ചെക്കനെ കണ്ടു വച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞിരുന്നു എങ്കിലും ഇങ്ങനെ ഒരു ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചില്ല..."
ഞാൻ അത് കേട്ടു ചെറുതായി ഒന്ന് പുഞ്ചിരിച്ചു... കൂടെ അവളും...
"നിനക്ക് എങ്ങനെ ആയിരുന്നു..."അവൾ ചോതിച്ചു...
"സത്യം പറഞ്ഞ അദ്യം ചെറിയ ദേഷ്യം ഒക്കെ ആണ് വന്നത്..."
ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി പറഞ്ഞു...
"നമ്മുക്കൊക്കെ ബോധം വെക്കുന്നതിനു മുൻപേ കല്യാണം ഒക്കെ കഴിയ എന്നൊക്ക പറഞ്ഞ അതും ഒന്നല്ല രണ്ടണ്ണം.പിന്നെ ഇവിടെ വന്നു തന്നെ ഒക്കെ കണ്ടപ്പോ?..."
"കണ്ടപ്പോ?..." അവൾ വളരെ ആകാംഷയോടെ ചോതിച്ചു...
"എന്തൊ എനിക്ക് അങ്ങനെ ഒക്കെ നടന്നത് നല്ലതായി എന്ന് തോന്നി..."
ഞാൻ അവളുടെ മുഖത്തിലേക്ക് നോക്കി. അവളുടെ ആ കരിക്കണ്ണുകളിൽ എന്തെന്നില്ലാത്തൊരു തിളക്കം എനിക്ക് കാണാമായിരുന്നു...ആ മുഖമെല്ലാം നാണം കൊണ്ട് ചുമന്നു തുടുക്കുവാൻ തുടങ്ങി...
"അഭി..." വളരെ നേരിയ ശബ്ദത്തിൽ അവൾ എന്നെ വിളിച്ചു...
"മ്മ്..."ഞാൻ ഒന്ന് മൂളി
"നിനക്ക് ശെരിക്കും എന്നെ ഇഷ്ട്ടായോ..."നിഷ്കളങ്കമായ ആ ചോദ്യം കേട്ടപ്പോൾ എന്റെ ഉള്ളെല്ലാം വല്ലാതെ മരവിച്ചു തുടങ്ങിയിരുന്നു...
"ഒരുപാട്..."
ഞാൻ ഒറ്റ വാക്കിൽ പറഞ്ഞു നിർത്തി... അതിൽ കൂടുതൽ ഒന്നും എനിക്ക് പറയാൻ കഴിഞ്ഞിരുന്നില്ല...
അത് കേട്ടതും അവളുടെ മുഖത്തെ ചുവപ്പ് ഒന്ന് കൂടി കൂടിയോ എന്നൊരു സംശയം... ആ മുഖത്തു വല്ലാത്തൊരു പുഞ്ചിരി വിരിഞ്ഞു...
പെട്ടെന്ന് അവൾ എന്റെ കവിളിൽ അമർത്തി ഒരു മുത്തം തന്നു...
അതിന്റെ അത്ഭുതത്തിൽ ഞാൻ അവളെ തിരിഞ്ഞു നോക്കി...
"എനിക്കും..."
അവൾ അതും
💬 Comments
View all comments