0%

Chapter Title : രുദ്രപ്രതാപം 9 [Jhon Clinton]

Author : Jhon Clinton Read All Parts 26.2K

പറഞ്ഞുകൊണ്ട് ഒരൊറ്റ ഓട്ടമായിരുന്നു അകത്തേക്ക്...

ഇവിടെ ഇപ്പൊ എന്താ ഉണ്ടായേ 😳

ഇപ്പൊ നടന്നേതെല്ലാം ഒരു സ്വപ്നമാണോ എന്ന്‌ വരെ ഞാൻ സംശയിച്ചു...എന്റെ കൈകൾ അറിയാതെ അവൾ ചുംബിച്ച ഭാഗത്തു കൂടി തലോടി...

മനസിയിൽ ലഡു പൊട്ടിയ അവസ്ഥ... കുറച്ചു നേരം ഞാൻ അവിടെ അണ്ടി പോയ അണ്ണാൻ കണക്കെ ഇരുന്നു...പിന്നെ ബോധം വന്നപ്പോൾ എഴുന്നേറ്റ് അകത്തേക്ക് പോയി...

സമയം പയ്യെ നീങ്ങി കൊണ്ടിരുന്നു...

വൈകുന്നേരം ചായ എല്ലാം കുടിച്ചു ഇരിക്കുമ്പോൾ ആണ് ദിവ്യ എന്റെ അടുത്തേക്ക് വന്നത്...കൂടെ മീനു കുട്ടിയും ഉണ്ട്...

അവൾ മീനുവിന്റെ കൂടെ ആ പാടം മൊത്തം ചുറ്റി കറങ്ങാനുള്ള പരുപാടി ആണ് അതിനു എന്നെ കൂടി കൂട്ടു വിളിക്കാൻ ആണ് വന്നേക്കുന്നത്...

ഞാൻ ഒഴിഞ്ഞു മാറാൻ ശ്രെമിച്ചു എങ്കിലും നോ രക്ഷ... മീനുവിന്റെ കൊഞ്ചിയുള്ള വിളിയിൽ മറുത്തു പറയാൻ എനിക്കും മനസ്സ് വന്നില്ല...

അങ്ങനെ ഞങ്ങൾ പുറത്തേക്ക് ഇറങ്ങി കൂടെ മായായും ഉണ്ടാവും എന്ന്‌ ഞാൻ പ്രതിഷിച്ചിരുന്നു പക്ഷെ നിരാശ ആയിരുന്നു ഫലം. അവൾക്ക് എന്തൊ എക്സാം ഉണ്ട് അതിനു വേണ്ടി പ്രിപേർ ചെയ്യുവാണ് എന്ന്‌ ദിവ്യ പറഞ്ഞു...

അങ്ങനെ ഞാനും മീനുവും ദിവ്യയും കൂടി ആ പാട വരമ്പുകളിലൂടെ നടന്നു. വൈകുന്നേരത്തെ സൂര്യന്റെ ഇളം വെയിലിൽ ആ നെൽ പാടങ്ങളുടെ സൗന്ദര്യം ഇരട്ടി ആയ പോലെ എനിക്ക് തോന്നി....

ഇളം കാറ്റിന്റെ തളത്തിനൊത്തു ആ വയലുകൾ ഒരുമിച്ചു നൃതമാടുന്നുണ്ടായിരുന്നു... ഓറഞ്ചു നിറം കലർന്ന ആകാശത്തിലൂടെ ഒരുപാട് കിളികൾ ഒരുമിച്ചു പറന്നു പോവുന്നത് ഞങ്ങൾ കണ്ടു.അവരുടെ ഇന്നത്തെ വേട്ട അവസാനിപ്പിച്ചു തിരിച്ചു

💬 Comments

View all comments