Chapter Title : സാമ്പ [AAR KEY]
കുടിക്കുമോ ?
ആദി അതിനു മറുപടി പറഞ്ഞില്ല ......
അവർ വീട്ടിലെത്തി ......
അവിടെ ..... ഗോപിസാർ പുറത്തു നിൽക്കുകയായിരുന്നു ....... ആദി നാളെത്തന്നെ പത്രത്തിൽ പരസ്യം കൊടുക്കണം എത്രയും പെട്ടെന്ന് അത് വിറ്റാലേ ഈ കടക്കാരെയൊക്കെ ഒന്ന് പിടിച്ചു നിർത്താൻ പറ്റു .... അവന്മാർ ബഹളം വച്ചു തുടങ്ങി .... ശനിയും ഞായറും നീ അവിടെ പോയി നിൽക്ക് ...... പിന്നെ വല്ലതും കഴിച്ചിട്ട് പോ .....
ആദി .... വേണ്ട സാർ വീട്ടിൽ ഞാൻ ഭക്ഷണം ഉണ്ടാക്കി വച്ചിട്ടുണ്ട് .... ഞാൻ അത് കഴിച്ചോളാം .....
വളരെ നിസ്കളങ്കമായി എളിമയോടെ അച്ഛന്റെ മുന്നിൽ നിൽക്കുന്ന ആദിയുടെ മുഖത്തേക്ക് ജയാ ദയനീയമായി നോക്കി ......
ജയയെ കാത്തു ലയ റൂമിനടുത്ത് നിൽപ്പുണ്ടായിരുന്നു .......... ജയയുടെ മുഖം കണ്ടപ്പോൾ തന്നെ അവൾ കരഞ്ഞിട്ടുണ്ടായിരുന്നതായി ലയയ്ക്ക് മനസ്സിലായി
ലയ .... പോയിട്ട് എന്തായി .... വൃത്തിയായിത്തന്നെയാണോ കിടക്കുന്നത് .....
ജയ .... വലിയ കുഴപ്പം ഇല്ല .... ഒരു വിധം ......
ലയ ..... അവന് നമ്മളോട് ദേഷ്യമാണോ ?
ജയ .... ഇല്ല .......
ജയ റൂമിലേക്ക് പോകാനൊരുങ്ങി ........
ലയ ...... നിൽക്ക് അവൻ നിന്നെ വല്ലതും പറഞ്ഞോ ?
ജയ കരഞ്ഞുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കിയിട്ട് പറഞ്ഞു ....... അവന് ഒരിക്കലും നമ്മളേയോ ആരെയുമോ ഒന്നും പറയില്ല ..... അവന്റെ അച്ഛനെപോലെതന്നെ ഒരു പട്ടിയാണ് അവനും ...... ഗോപിസാറിന്റെ പട്ടി ..... ഒന്ന് സങ്കടപ്പെടാൻപോലും അറിയാത്ത പട്ടി ...... അവനോട് സംസാരിച്ചാൽ ചങ്ക് പറിഞ്ഞു പോകും .......
അച്ഛനെ പോലെതന്നെ മോനും ഗോപിസാറിന്റെ അടിമയാണ് .... നമ്മളാണ് അവർക്ക് എല്ലാം ...... നമ്മൾ കാരണം മരിച്ച അവന്റെ കുടുംബം അവൻ ഇപ്പോഴും വിശ്വസിക്കുന്നത് അവന്റെ തലവിധി അങ്ങിനെ ആയിരിക്കുമെന്നാണ് ......
അവന്റെ അച്ഛനും അമ്മയും മരിച്ചതിനു ശേഷം നമ്മൾ അവന് ഒരു പിടി ചോറുപോലും കൊടുത്തിട്ടില്ല അച്ചൻകോടുക്കുന്ന ആ തുച്ഛമായ കാശുപോലും അവന് ദൈവം നൽകുന്ന വരമായിട്ടാണവൻ കാണുന്നത് .......
എപ്പോൾ വിളിച്ചാലും ഓടിവരും .....
💬 Comments
View all comments