0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 695

നമുക്ക് അവനെ ഇതുവരെ മനസ്സിലാക്കാൻ കഴിയാത്തതിൽ ആണ് എനിക്ക് ഇപ്പോൾ വിഷമം ....... എവിടെ നിന്നെങ്കിലും ഒരു ദയ അവൻ അർഹിച്ചിരുന്നു ....... നമ്മളെയൊക്കെ രാജാവും അവൻ അടിമയുമായിട്ടാണ് അവൻ ഇപ്പോഴും കരുതിയിരിക്കുന്നത് ....... ഞാൻ വീടിനുള്ളിലേക്ക് അവനെ വിളിച്ചപ്പോൾ അവന് അകത്തേക്ക് കയറാൻ ഭയമായിരുന്നു ........ ഞാൻ നിർബന്ധിച്ചു വിളിച്ചാണ് അവനെ വീടിനുള്ളിലേക്ക് കയറ്റിയത് ......

അപ്പോഴും എന്നിൽ നിന്നും ഒരുപാട് അകന്ന്  നില്ക്കാൻ അവൻ ശ്രമിച്ചിരുന്നു ....... ഞമ്മളെ ശപിക്കനോ വെറുക്കനോ ഒരിക്കലും അവന് ആകില്ല ....... അവൻ  സ്വയം അവനെ നമ്മുടെ മുന്നിൽ ഒരു പട്ടിയായിട്ട് സങ്കൽപ്പിക്കുന്നു .... നമ്മളാണ് അവന്റെ കൺകണ്ട ദൈവം ...... നമുക്ക് മുകളിൽ അവന് ദൈവംപോലും ഇല്ല ......  അവൻ എന്നെ കരയിച്ചു കളഞ്ഞു .......

ഞാൻ അന്ന്  നടന്നതെല്ലാം അവനോട് പറഞ്ഞു ..... അവന്റെ മുഖത്ത് നമ്മളോട് ഒരു പരിഭവമോ ദേഷ്യമോ  ഞാൻ കണ്ടില്ല ...... അവന് അതൊന്നും അറിയില്ല ..... അവന്റെ അച്ഛൻ അവനെ അങ്ങിനെയാണ് പഠിപ്പിച്ചിരിക്കുന്നത് .........

ഞാൻ ആലോചിച്ചപ്പോൾ എനിക്ക് പാവം തോന്നി .... അവന്റെ കുടുംബത്തെ നമ്മൾ നശിപ്പിച്ചു .... പോരാത്തതിന് നമ്മൾ അവനെ ഒറ്റപ്പെടുത്തി .......  ഒരിക്കലും ചെയ്യാൻ പാടില്ലാത്തതായിരുന്നു ........ കഷ്ടപ്പെട്ടൊരു ജന്മം ........

ലയ ....... ഞാനായിരുന്നു വണ്ടി ഓടിച്ചിരുന്നതെന്ന് പറഞ്ഞപ്പോൾ അവൻ എന്ത് പറഞ്ഞു ......

ജയാ ..... ഒന്നും പറഞ്ഞില്ല ..... ഞാൻ പറഞ്ഞില്ലേ നമ്മുടെ വീട്ടിലെ പട്ടിയാണവൻ .... നമ്മൾ കരുതിയില്ലെങ്കിലും അവൻ സ്വയം അങ്ങിനെ കരുതുന്നുണ്ട് ...... അത് നിനക്ക് അവനുമായി അടുക്കുമ്പോൾ മനസിലാകും ....

ജയ ..... ഞാൻ ഇത്തിരിനേരം കിടക്കട്ടെ തലവേദനയെടുക്കുന്നു .....

ലയ പുറത്തേക്ക് നോക്കി ..... അവൻ വീടിനടുത്തേക്ക് നടന്നുപോകുകയാണ് ...... അവൾ അവനെ തന്നെ നോക്കി നിന്നു .....

ഒരു ദിവസം വൈകുന്നേരം കോളേജി വിട്ട് ആദി വീട്ടിലിരിക്കുമ്പോൾ ഗോപി സാർ വന്നു വിളിച്ചു ..... ഡാ  ജയക്കും ലയക്കും എവിടെയോ പോകണമെന്ന് ..... ഒന്ന് കൊണ്ട് പോയിട്ട് വാ ..... അന്നത്തെ ആസിഡന്റിനുശേഷം

💬 Comments

View all comments