0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 696

അവൾ ഇതു വരെ വണ്ടി ഓടിച്ചിട്ടില്ല ......

ആദി ഒരു ഷർട്ടുമിട്ട് നേരെ കാറിനടുത്തേക്ക് നടന്നു ........  ജയയും ലയയും അവനെ കണ്ടതും കാറിനടുത്തേക്ക് വന്നു ......

അവൻ വണ്ടിയെടുത്ത് തിരിച്ചിട്ട് അവരെ നോക്കി ......  രണ്ടുപേരും കാറിലേക്ക് കയറി ....

ജയാ ..... എടാ മാക്രി ബാങ്കിൽ കൊടുത്ത ഒർജിനൽ സെർട്ടിഫികറ്റുകൾ എവിടെ ?

ആദി ......  ഞാനത് ഗോപിസാറിനെ ഏൽപ്പിച്ചു .....

ജയ ..... എന്നിട്ടത് നീ എന്നോട് പറഞ്ഞോ ?

ആദി ..... അതിനു ശേഷം ഞാൻ ചേച്ചിയെ കണ്ടിട്ടില്ലല്ലോ ?

ജയ  .... മുമ്  ... ശരി ......

അവർ ഷോപ്പിൽ എത്തി .....  അവർ അകത്തേക്ക് കയറി ജയ അവനെയും കൂടെ വിളിച്ചു .... ആദിയെ കണ്ട് ഒരു പെൺകുട്ടി ഓടി വന്ന് സംസാരിച്ചു ..... മറുപടി പറഞ്ഞ് അവൻ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചെങ്കിലും അവൾ അവനോട് വീണ്ടും വീണ്ടും ഓരോന്നും ചോദിച്ചുകൊണ്ടിരുന്നു ....... അവൻ മാക്സിമം ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അവൾ അവനെ വിട്ടില്ല ..... ഇതെല്ലം ജയയും ലയയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു .... സാധനമൊക്കെ വാങ്ങി എല്ലാവരും കാറിൽ കയറി ......

ആദി .... ചേച്ചി നേരെ വീട്ടിലേക്കല്ലേ ?

ജയ..... ആരാടാ ആ പെണ്ണ് ?

ആദി .... എന്റെ ജൂനിയർ ആണ് .....

ജയ ...... വല്ല അഫയറും ആണോടാ ?

ആദി അതിന് മറുപടിയൊന്നും പറഞ്ഞില്ല ....

ജയ ..... നല്ല സുന്ദരി കുട്ടി .... അവൾ നിനക്ക് നല്ല ചേരും ..... വെറുതെ വിട്ടുകളയണ്ട ........

ആദി ..... വലിയൊരു തറവാട്ടിലെ കുട്ടിയ ചേച്ചി ...... അവരുടെ വീടിന്റെ അടുക്കളപ്പുരയിലിരുന്ന് ഞാനും അച്ഛനും അവരുടെ വീട്ടിലെ തേങ്ങാ ഇടാൻ പോകുമ്പോൾ ആഹാരം കഴിച്ചിട്ടുണ്ട് .... അവിടെത്തെ അമ്മക്ക് എന്നോട് വലിയ കാര്യമാണ് .....

എന്നെ ഒരുപാട് നിർബന്ധിച്ച് ആഹാരം വയറു നിറയെ തരും .... ജോലി കഴിയുമ്പോൾ അച്ഛന് കാശ് കൊടുത്തിട്ട് എനിക്കും എന്തെങ്കിലും  തറയിൽ വച്ചു തരും ....... അവിടെത്തെ കുട്ടിയെ ഞാൻ ഇഷ്ടപ്പെട്ടാൽ

💬 Comments

View all comments