Chapter Title : സാമ്പ [AAR KEY]
പത്തു പൈസയില്ല ..... ഗോപിസാറിനെ ഊറ്റി എന്തൊക്കെയോ ബിസ്സിനെസ്സ് ചെയ്തു അവസാനം എല്ലാം പൊളിയുകയാണുണ്ടായത് .......
ഇപ്പോൾ ഒരു ഫിനാൻസ് കമ്പനി നടത്തുന്നു ....... അതും എപ്പോൾ വേണമെങ്കിലും മുങ്ങാവുന്ന ഒരു കപ്പലാണ് ...... കാരണം കള്ളും പെണ്ണും ആണ് ഇഷ്ട വിനോദം ...... രണ്ടു മക്കളെയും കെട്ടിച്ചു വിട്ടിട്ട് ഒരു വർഷത്തിനകത്തെ ആയിട്ടുള്ളു ..... പെട്ടെന്ന് കെട്ടിച്ചു വിടാൻ കാരണം സാറിന് ഇടക്ക് ഒരു ഹാർട്ട് അറ്റാക്ക് വന്നിരുന്നു .....
പിന്നെ ഇവളുമാർ ഇവന്മാരെ മൈൻഡ് ചെയ്യാറൊന്നും ഇല്ല .... ഇവന്മാരുടെ എല്ലാ തരികിടയും അപ്പപ്പോൾ തന്നെ ഇവളുമാർ കണ്ടു പിടിച്ചിരുന്നു ...... ഗോപിസാറിന്റെ കാര്യസ്ഥൻ കൂടിയാണ് അച്ഛൻ ........ ഒട്ടുമിക്കവറും സാറിന്റെ വീട്ടിൽ തന്നെയായിരിക്കും പണി ...... കൂടുതലും തെങ്ങു കയറ്റം തന്നെ ആയിരിക്കും ......വീടിൽ നിന്നും ഇത്തിരിമാറി പണി സാധനം വയ്ക്കാനും പണിക്കർക്ക് വിശ്രമിക്കാനും ചെറിയൊരു ഷെഡ് ഉണ്ട് .......
ഇല്ലാത്ത ദിവസം അച്ഛനോടൊപ്പം സഹായിക്കുക്കാൻ പോകാറുണ്ട് ......... ആ കടുംബത്തോടുള്ള അധികമായ ബഹുമാനം കൊണ്ട് ഒരു അടിയാനെ പോലെയാണ് അവർ അച്ഛനെ കാണുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ...... എന്ത് പറഞ്ഞാലും തലകുനിച്ച് കേട്ടുകൊണ്ട് നിൽക്കുന്ന അച്ഛനെയാണ് എപ്പോയും ഞാൻ കണ്ടിട്ടുള്ളത് ......
വീടിന് പുറത്ത് ഇരുത്തിയാണ് അവർ അച്ഛനും എനിക്കും ഭക്ഷണം തരുന്നത് ....... വളർന്നു വരുംതോറും എനിക്കും അത് ശീലമായി ......
പിന്നെ പിന്നെ എല്ലാ വീട്ടിലും ഇത് തന്നെയാണ് എന്റെയും അച്ഛന്റെയും അവസ്ഥയെന്ന് എനിക്ക് മനസിലായി .......
ആദ്യമൊക്കെ മനസ്സിൽ ചെറിയ വിഷമം ഉണ്ടായിരുന്നെങ്കിലും കാലം കടന്നുപോകുന്നതിനോടൊപ്പം അതും മനസ്സിൽ നിന്നും മാഞ്ഞുപോയി ...... ആരുടെയും വീടിന്റെ അകത്തേക്കോ അവർ കഴിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ ആ ഭക്ഷണത്തിലേക്കോ നോക്കരുതെന്ന് അച്ഛൻ എന്നെ പഠിപ്പിച്ചു .....
വളർന്നു വന്നപ്പോൾ ഒരു കാര്യം കൂടി എനിക്ക് മനസ്സിലായി ..... ജോലിക്ക് പോകുന്ന ഒരു വീട്ടിലെയും സ്ത്രീകളെയോ പെണ്കുട്ടികളെയോ നോക്കരുതെന്നും ....... പ്ലസ് ടു കഴിഞ്ഞ് ചെറിയ തേങ്ങിലൊക്കെ കേറിത്തുടങ്ങി .......
മാസങ്ങൾ കഴിയുംതോറും ശരീരത്തിൽ നല്ല മാറ്റം വന്നു തുടങ്ങി ..... വിശപ്പും ......
💬 Comments
View all comments