Chapter Title : സാമ്പ [AAR KEY]
..... നിന്നെയല്ലാതെ വേറൊരാളുടെ ദേഹത്തുപോ ലും തൊട്ടിട്ടില്ല ..... പക്ഷെ നീ എന്നെകൊണ്ട് അത് ചെയ്യിക്കും ..... നാണമില്ലാത്തവൻ ,,,, അവൾ ചെയറിൽ ഇരുന്നു ...... ഒരു ചെയർ അവന്റെ മുന്നിൽ നീക്കിയിട്ട് അവനോട് അതിൽ ഇരിക്കാൻ പറഞ്ഞു .... മടിച്ചു മടിച്ച് അവൻ അതിൽ ഇരുന്നു .... രണ്ടു ഗ്ലാസ്സുകളിലേക്ക് അവൾ മദ്യം ഒഴിച്ച് .... അതിൽ വെള്ളവും ഒഴിച്ച് ..... ഒരു ഗ്ലാസ് കയ്യിലെടുത്ത അവൾ ആദിയെ നോക്കി .....
ആദിക്ക് കാര്യം മനസ്സിലായി ..... അവൻ ആ ഗ്ലാസ് കയ്യിലെടുത്തു .... അവൾ ചീയേർസ് പറഞ്ഞ് അവന്റെ ഗ്ലാസിൽ മുട്ടിച്ചു ..... ആ ഒരു ഗ്ലാസ് അവൾ ഒറ്റ വാലിക്ക് അകത്താക്കി ...... അവൾ കുടിക്കുന്നതും നോക്കി അവൻ ഇരുന്നു ....
അവൾ കുടിച്ചു കഴിഞ്ഞ് ആദിയെ നോക്കി .... ആദിയും അത് ഒറ്റ വലിക്ക് അകത്താക്കി ....... ലയ ആദി വാങ്ങികൊണ്ടുവന്ന പൊതി തുറന്ന് ഒരു പാത്രങ്ങളിൽ വച്ചു ...... ഒരു ലാർജും കൂടി രണ്ടു ഗ്ലാസ്സുകളിലുമായി ഒഴിച്ച് വച്ച് അവളുടെ ഗ്ലാസിൽ മാത്രം വെള്ളമൊഴിച്ചു ....... അവൾ ആദി യെ നോക്കി ....... അവൻ കുറച്ചു കൂടി അകലം പാലിച്ചു .....
ലയ ..... നിനക്ക് ഞാൻ ഇനി വെള്ളം കൂടി ഒഴിച്ചു തന്നാലേ നീ കുടിക്കുകയുള്ളോ ? ആദി പെട്ടെന്ന് അവന്റെ ഗ്ലാസിലും അടുത്തിരുന്ന വെള്ളം ഒഴിച്ചു ....... അവൾ പാത്രത്തിൽ ഇരുന്ന ആഹാരം കഴിക്കാൻ തുടങ്ങി .....
ലയ ..... എടുത്ത് കഴിയെടാ ......
ആദി മടിച്ചു മടിച്ച് അവളോടൊപ്പം ആ പാത്രത്തിൽ നിന്നും ആഹാരം കഴിക്കാൻ തുടങ്ങി ....... അവന്റെ മുഖത്തെ സന്തോഷം അവൾ ശ്രദ്ധിച്ചു .......
അങ്ങിനെ രണ്ടുപേരും നാലെണ്ണം വീതം അടിച്ചു .......
രണ്ടുപേരും ഒരു വിധം ഫിറ്റായി ....... ആദി കാലുകൾ സ്വിമ്മിങ് പൂളിൽ ഇട്ട് അവളുമായി സംസാരിച്ചിരുന്നു .....
ലയ ..... ആദി ... എനിക്ക് മതി നിനക്ക് ഒന്നും ആയില്ലെന്ന് എനിക്കറിയാം .... നീ നിന്റെ ആവശ്യത്തിന് എടുത്ത് കഴിച്ചോ
💬 Comments
View all comments