Chapter Title : സാമ്പ [AAR KEY]
ഈ വീട്ടിൽ താമസിക്കാം ..... ഇപ്പോൾ ഈ വീടിന്റെ ആധാരം ബാങ്കിലാണ് ആ ലോൺ അടച്ചുകൊണ്ട് ...... ഇല്ലെങ്കിൽ ഇവിടെനിന്ന് ഇറങ്ങാനുള്ള വഴി നോക്ക് .......
വിനോദ് ..... നിന്റെ സംസാരം അതിരു കടക്കുന്നു ..... കൂടുതൽ സംസാരിച്ചാൽ അടിച്ചു നിന്റെ ........
ലയ ..... ഒന്ന് തൊട്ട് നോക്കടോ ,.... അന്ന് നീ അറിയും ആൺ പിള്ളേരുടെ കയ്യുടെ ചൂട് ..... ഓടി വാ വന്ന് അടിക്ക് .... വിനോദേട്ട ആലോചിക്ക് എന്ത് വേണമെന്ന് ..... ഞാൻ പെറ്റീഷൻ മൂവ് ചെയ്തു കഴിഞ്ഞാൽ പിന്നെ പി ൻവലിക്കില്ല ..... രണ്ടു വഞ്ചന കുറ്റത്തിനും ... കൊലപാതക ശ്രമത്തിനും അകത്തു കിടക്കേണ്ടി വരും .... പിന്നയും ഉണ്ട് കേട്ടോ കുറെ വകുപ്പുകൾ ......
ജയാ ..... ലയ ഇപ്പോൾ അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കരുത് ...... ഇപ്പോൾ നിന്നെക്കാളും വലുത് എനിക്ക് എന്റെ ഭർത്താവാണ് .......
ലയ ..... എന്നാണ് നീ ബാത്ത് റൂമിൽ കാൽ തെന്നി വീണു മരിക്കുന്നതെന്ന് എനിക്ക് അറിയില്ല .... ആ ഒരു വാർത്ത കേൾക്കാനായി ഞാൻ കാത്തിരിക്കുന്നു ....... അത് ഉടനെയുണ്ടാകുമെന്ന് ഞാൻ വിചാരിക്കുന്നു ....... അതുകൊണ്ട് ഇനി ഒരു തരി മണ്ണ് ഞാൻ വിൽക്കാനും സമ്മതിക്കില്ല .... ആർക്കും പെണ്ണുപിടിക്കാനും കള്ള് കുടിക്കാൻ കൊടുക്കാനും ഞാൻ സമ്മതിക്കില്ല ഇവിടിരുന്ന മുഴുവൻ അധരങ്ങളും എന്റെ ബാങ്ക് ലോക്കറിൽ ഭദ്രമാണ് .... പിന്നെ ജയ ഈ ഉണ്ണാക്കന്മാരെക്കൊണ്ട് ഒന്നിനും കൊള്ളില്ല ഇവനൊന്നും ബിസ്സ്നെസ്സ് ചെയ്യാനും അറിയില്ല ..... ഈ കമ്പനിയും പൂട്ടും വീണ്ടും നമ്മുടെ അച്ഛനും മുത്തച്ഛന്മാരും കഷ്ടപ്പെട്ടുണ്ടാക്കിയതൊക്കെ ഇവന്മാർ നശിപ്പിച്ചുകൊണ്ടിരിക്കും ...... അതുകൊണ്ട് ഞാൻ കോടതിയെ സമീപിക്കാൻ പോകുകയാണ് ........ നീ നിന്റെ ഭാവിയെ കുറിച്ചുമാത്രം ചിന്തിച്ചാൽ മതി ...... എന്നോടൊപ്പം നിൽക്കണമെന്നില്ല ...... നിനക്ക് ഇപ്പോൾ ഒരു ഭർത്താവെങ്കിലും ഉണ്ട് ഒന്നുമില്ലെന്നറിഞ്ഞാൽ ആ ഷാജിയെപ്പോലെ ഇവനും നിന്നെ കളഞ്ഞിട്ട് പോകും ...... അപ്പോൾ ഞാൻ പറയുന്ന വാക്കുകൾ നിനക്ക് മനസിലാകും .......
വിനോദ് ..... ഡി കൂത്തിച്ചി നിനക്ക് എന്നെ അറിയില്ല .......
💬 Comments
View all comments