Chapter Title : സാമ്പ [AAR KEY]
ലയ ജയയെ ഒന്ന് നോക്കി ...... ചിരിച്ചുകൊണ്ട് പറഞ്ഞു ..... എനിക്ക് ഇപ്പോൾ ചെറിയ ഓർമ്മ പിശകുണ്ട് ? അന്ന് ചിലപ്പോൾ തലയിൽ കിട്ടിയ ആ അടി ആയിരിക്കാം ..... പിന്നെ നാളെ ബാക്കിയുള്ള സ്വത്തെല്ലാം ഞാൻ എന്റെ പേരിലേക്ക് മാറ്റാൻ പോകുകയാണ് ..... അച്ഛനെ പറഞ്ഞ് തിരിപ്പിക്കരുത് .... എന്നാൽ ഉള്ള സ്നേഹം കൂടി പോകും .... ഞാൻ പിന്നെ തിരിഞ്ഞു നോക്കില്ല .....
ജയാ .... ഞാൻ എതിർക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ / എനിക്ക് അറിയാം അത് എനിക്കും കൂടി വേണ്ടിയാണെന്ന് ..... നീ എന്നെ വഞ്ചിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട് .... അത് വിട്ടേക്ക് ഇവിടുള്ള ആ താമസം എനിക്ക് ദഹിക്കുന്നില്ല ..... അങ്ങിനെ ഒരു പരാതി അടിയന് ഉണർത്തിക്കാൻ ഉണ്ട് ..... അവൻ നാളെയങ്ങ് പോകും പേര് ദോഷം മാത്രം നിനക്കായിരിക്കും ......
ലയ .... അയ്യോ ആണോ ... അത് ഞാൻ അങ്ങ് ക്ഷമിച്ചു ...... നിന്റെയും അച്ഛന്റെയും മനസിലെ കറ ഇതുവരെ കഴുകി കളഞ്ഞില്ല അല്ലെ ..... പിന്നെ ഞാൻ എനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കും ഇനി അതിലൊന്നും ഇടപെടാൻ വരണ്ട കേട്ടോ ചേച്ചി ..... ഓടിക്കോ ....
ജയാ .... ഞാൻ ഓടിക്കോളാം മറ്റുള്ളവരെകൂടി കുറിച്ച് ഓർത്താൽ നന്ന് .....
ലയ ..... കൂടുതൽ സംസാരിക്കാതെ ആ തേങ്ങാ തിരുമി വയ്ക്ക് ..... അച്ഛന് വല്ലതും തിന്നാൻ കൊടുക്കണം ......
വൈകുന്നേരം ....... വിനോദ് വീട്ടിലെത്തി ... ഭയങ്കര സന്തോഷത്തിൽ ആയിരുന്നു .....
ജയാ .... എന്താ ഭയങ്കര സന്തോഷത്തിൽ ആണല്ലോ ?
വിനോദ് ..... സന്തോഷിക്കാതിരിക്കാൻ പറ്റുമോ ? .... വിചാരിച്ചതുപോലെ വലിയ ബാധ്യത ഒന്നും ഇപ്പോൾ കമ്പനിക്ക് ഇല്ല .... പിന്നെ നാളെ മുതൽ നീ കൂടി എന്നോടൊപ്പം വരണം ..... നമുക്കിനി ഒരുമിച്ച് ആ ബിസ്സ്നെസ്സ് മുന്നോട്ട് കൊണ്ടുപോകാം ....
ജയാ .... ശമ്പളം തരേണ്ടി വരും .....
വിനോദ് .... തരുമല്ലോ .....
ജയാ .... എത്ര .....
വിനോദ് .... നീ വിചാരിക്കുന്നതിലും കൂടുതൽ
💬 Comments
View all comments