Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
വിഷമിക്കാതെ ഇരിക്ക്.” പറഞ്ഞ് ദേവിയുടെ നെറ്റിയില്‍ ഉമ്മയും കൊടുത്തിട്ട് ഞാൻ പുറത്തേക്ക് നടന്നു.
പക്ഷേ അതിനുമുന്‍പ് ദേവിയുടെ മുഖത്ത് നിറഞ്ഞ സന്തോഷവും കണ്ണിലെ തിളക്കവും ഞാൻ കാണുക തന്നെ ചെയ്തു.
“ജൂലിക്ക് മാത്രമല്ല, നിനക്കും എന്റെ സ്നേഹവും തുണയും എപ്പോഴും ഉണ്ടായിരിക്കും. ജൂലിയെ പോലെ നിന്നെയും എനിക്ക് ജീവനാണ്.” ബൈക്കില്‍ കേറിയ ശേഷം മുറ്റത്ത് എന്നെ തന്നെ സ്നേഹത്തോടെ നോക്കി നില്‍ക്കുന്ന ദേവിയുടെ കണ്ണില്‍ നോക്കി പറഞ്ഞിട്ട് കണ്ണുകൾ രണ്ടും ഞാൻ ചിമ്മി കാണിച്ചു.
ഉടനെ ദേവിയുടെ മുഖം ചുവന്നു തുടുത്ത് നാണവും പടർന്നു. ദേവി സന്തോഷ ചിരിയോടെ കണ്ണുകൾ ചിമ്മി കാണിച്ചു. ഞാനും ഒരു ചിരിയോടെ അവിടം വിട്ട് നേരെ വീട്ടിലേക്ക് ചെന്നു.
വീട്ടിലെ ഹാളില്‍ ജൂലിയും അമ്മായിയും സാന്ദ്രയും ഉണ്ടായിരുന്നു. എന്നെ കണ്ട് സാന്ദ്രയും അമ്മായിയും പുഞ്ചിരിച്ചു. പക്ഷേ ജൂലി എന്റെ മുഖത്ത് നോക്കാതെ നേരെ റൂമിലേക്ക് നടന്നതും ഞാനും പിന്നാലെ ചെന്നു.
റൂമിൽ ഞങ്ങൾ കേറിയതും ജൂലി റൂം ലോക് ചെയ്തിട്ട് എന്നെ നോക്കി.
“സോറി ചേട്ടാ.... ചേട്ടനോട് ഒന്നും മറച്ചു വയ്ക്കാൻ പാടില്ലായിരുന്നു.” പറഞ്ഞിട്ട് ജൂലി എന്റെ മാറിൽ മുഖം അമർത്തി പിടിച്ചു വിതുമ്പി.
“അയ്യേ.. എന്തായിത്, മനസ്സിൽ ഇത്രയേറെ കരുത്തുള്ളത് കൊണ്ടല്ലേ നീ ഈ തീരുമാനം എടുത്തത്...!! എന്നിട്ട് ഇങ്ങനെ തൊട്ടാവാടി ആയാല്‍ എങ്ങനെയാ...?!”
കളിയാക്കുന്ന സ്വരത്തില്‍ ഞാൻ ചോദിച്ചതും ജൂലി ചിരിച്ചു. എന്നിട്ട് വേഗം തല ഉയർത്തി കണ്ണുനീര്‍ തുടച്ചു കൊണ്ട് എന്നെ നോക്കി.
“ചാൻസ് കിട്ടിയതും ദേവിയുടെ അടുത്തേക്ക് ഓടിച്ചെന്നു, അല്ലേ...” അസൂയ മറച്ചു പിടിക്കാന്‍ ശ്രമിച്ചു കൊണ്ടാണ് ജൂലി ചോദിച്ചത് പക്ഷേ അവളുടെ മുഖത്ത് ദേഷ്യം ഇല്ലായിരുന്നു.
ഞാൻ പരുങ്ങുന്നത് കണ്ട് ജൂലി പൊട്ടിച്ചിരിച്ചു. എന്നിട്ട് എന്നെ അവള്‍ കെട്ടിപിടിച്ചു. “എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ചേട്ടൻ ദേവിയെ നമ്മുടെ വീട്ടില്‍ തട്ടിക്കൊണ്ടു വന്നിട്ട് അവളുമായി സുഖമായി ജീവിക്കണം. എനിക്ക് ഒന്നും സംഭവിച്ചില്ലെങ്കിൽ പോലും ചേട്ടൻ ദേവിയെ തട്ടിക്കൊണ്ട് വരുന്നതും എനിക്ക് സമ്മതമാണ്.” ജൂലി സീരിയസ്സായി പറഞ്ഞിട്ട് പെട്ടന്ന് ചിരിച്ചു.
“എഡി പെണ്ണേ, തോന്ന്യാസം പറഞ്ഞാ നിന്നെ ഞാൻ—”
💬 Comments
View all comments