0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 10.8K

ഉടുത്ത് എന്നെ തന്നെ പ്രണയത്തോടെ മതിമറന്ന് നോക്കി നില്‍ക്കുന്ന ജൂലിയെ നോക്കി ഞാൻ പുഞ്ചിരിച്ചു. അപ്പോഴാണ് സ്വബോധം വന്നപോലെ അവളുടെ കണ്ണുകൾ വിടര്‍ന്നത്.

“പള്ളിയിൽ പോകുവാണോ...?”

“കുര്‍ബാന കണ്ടിട്ട് ഞങ്ങൾ തിരികെ എത്തിയതേയുള്ളു.” അവള്‍ പുഞ്ചിരിച്ചു. എന്നിട്ട് ഡ്രെസ്സ് മാറ്റി അവള്‍ പുറത്തേക്ക്‌ പോയി.

ഞാൻ എഴുനേറ്റ് ഫ്രെഷായി വണ്ടി രണ്ടും കഴുകാൻ പുറത്തേക്ക്‌ വന്നു.

കഴുകാൻ തുടങ്ങിയതും സാന്ദ്ര ചായയുമായി വന്നു. അതു വാങ്ങി കുടിച്ചിട്ട് ഞാൻ ജോലി തുടർന്നു. സാന്ദ്രയും എന്റെ കൂടെ കൂടി.

അവള്‍ നല്ല ഉത്സാഹത്തോടെ പണ്ടത്തെ പോലെ തമാശ പറച്ചിലും വാചകമടിക്കാനും തുടങ്ങി. ഇടക്ക് സോപ്പ് വെള്ളം എന്റെ മുഖത്ത് കുടഞ്ഞ് ചിരിക്കുകയും ചെയ്തു. ഞാനും സോപ്പ് വെള്ളം കോരി അവളുടെ മുഖത്തും തലയിലും വീശി.

“ആഹാ.. രണ്ടുപേരും എന്തു കുരുത്തക്കേടാ കാണിക്കുന്നത്...?!” പൊട്ടിച്ചിരിച്ചു കൊണ്ട്‌ അമ്മായി ചോദിച്ചത് കേട്ടാണ് സോപ്പ് വെള്ളം മാറിമാറി മുഖത്തേക്ക് ഒഴിക്കുന്നു പരിപാടി നിർത്തി ഞാനും സാന്ദ്രയും നോക്കിയത്‌.

ഞങ്ങളുടെ മുഖത്തും മുടിയിലും ഉണ്ടായിരുന്നു സോപ്പ് പശയും, വണ്ടി കഴുകിയ അഴുക്ക് വെള്ളത്തിൽ മൊത്തമായി കുളിച്ചു നില്‍ക്കുന്ന സാന്ദ്രയും എന്നെയും മാറിമാറി നോക്കി നിലത്തിരുന്ന് പൊട്ടിച്ചിരിക്കുന്ന ജൂലിയേയും.. പിന്നെ പൂമുഖത്തുള്ള തൂണും പിടിച്ചു ചിരിക്കുന്ന അമ്മായിയേയും ഞങ്ങൾ കണ്ടു.

“ഈ ചേട്ടനാണ് അഴുക്കു വെള്ളം എന്റെ തലയിലൂടെ ആദ്യം ഒഴിച്ചത്... അതുകൊണ്ട്‌ ഞാനും അഴുക്ക് വെള്ളത്തിൽ ചേട്ടനെ കുളിപ്പിച്ചു...” പറഞ്ഞിട്ട് വായില്‍ കേറിയ അഴുക്ക് വെള്ളത്തെ സാന്ദ്ര തുപ്പി.

അതുകണ്ട് അമ്മായിയും ജൂലിയും കൂടുതൽ ചിരിച്ചു.

“മതി.. മതി... കോപ്രായം കാണിച്ചത് മതിയാക്കി രണ്ടും

💬 Comments

View all comments