0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 5570

ഞാൻ വാങ്ങി കൊടുത്തു. അവസാനം ഒരു സിനിമയും കണ്ടിട്ടാണ് ഞങ്ങൾ എല്ലാവരും രാത്രി വീട്ടില്‍ എത്തിയത്. അന്നു രാത്രി ഞങ്ങളാരും ഉറങ്ങിയില്ല... സത്യം പറഞ്ഞാല്‍ സാന്ദ്ര ആരെയും ഉറങ്ങാൻ സമ്മതിച്ചില്ല. ഹാളില്‍ നാല് ബെഡ്ഡിട്ട് എല്ലാവരും അതിലിരുന്ന് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.

സുമയും കാര്‍ത്തികയും എപ്പോഴത്തേയും പോലെ എന്നോട് നല്ല രീതിയില്‍ തന്നെയാണ്‌ സംസാരിച്ചത്. വിനിലയും നല്ല കൂളായി തന്നെ എന്നോട് സംസാരിച്ചു.

അങ്ങനെ വെളുപ്പിന് എല്ലാവരും കുളിച്ച് കാപ്പിയും കുടിച്ച ശേഷം എന്റെയും അങ്കിളിന്റെ കാറിലുമായി എയർപോർട്ടിലേക്ക് തിരിച്ചു.

വീട്ടില്‍ കളിച്ചു ചിരിച്ച് നിന്നിരുന്ന സാന്ദ്ര എയർപോർട്ടിൽ ഇറങ്ങിയതും അവളുടെ അമ്മയെ കെട്ടിപിടിച്ചു കൊണ്ട്‌ കരയാന്‍ തുടങ്ങി. കുറച്ച് കഴിഞ്ഞ് അവളുടെ അമ്മയെ വിട്ടിട്ട് സാന്ദ്ര ജൂലിയെ കെട്ടിപിടിച്ചു.

അവർ രണ്ടുപേരും കരയുന്നണ്ടായിരുന്നു. അവർ രണ്ടുപേരും എന്തൊക്കെയോ അടക്കം പറഞ്ഞ ശേഷം സങ്കടത്തിൽ പിരിഞ്ഞു.

അവസാനം സാന്ദ്ര എന്റെ അടുത്തേക്ക് വന്നു. ഞാൻ അവളുടെ കൈ പിടിച്ച് ഷേക് ഹാന്‍ഡ് കൊടുക്കാന്‍ ശ്രമിച്ചു. പക്ഷേ സാന്ദ്ര എന്റെ കൈ തട്ടിമാറ്റി. എന്നിട്ട് എന്നെ മുറുകെ കെട്ടിപിടിച്ചു കൊണ്ട്‌ ഏങ്ങലടിച്ചു.

അവളുടെ പുറത്ത്‌ മെല്ലെ തട്ടിക്കൊടുത്ത് അവളെ ഞാൻ ആശ്വസിപ്പിച്ചു. കുറെ കഴിഞ്ഞ് അവളുടെ കരച്ചില്‍ അടങ്ങിയതും അവൾ എന്നെ വിട്ടുമാറി നിന്നിട്ട് ചിരിക്കാന്‍ ശ്രമിച്ചു. ശേഷം മറ്റുള്ളവരോട് ചെന്ന് ഷേക് ഹാന്‍ഡ് കൊടുത്ത് അവള്‍ യാത്ര പറഞ്ഞ ശേഷം വീണ്ടും എന്റെ അടുക്കലേക്ക് വന്നു.

“ചേച്ചിയുടെ കാര്യത്തിൽ ചേട്ടൻ അത്യധികം കരുതലോടെ ഇരിക്കണേ....” അവള്‍ പുഞ്ചിരിയോടെ പറഞ്ഞു.

“തീര്‍ച്ചയായും...” ഞാൻ പറഞ്ഞു.

അവള്‍ അതോടെ അവളുടെ അമ്മയുടെ അടുത്തേക്ക് പോയി. അന്നേരം ദീപ്തിയും എയർപോർട്ടിൽ എത്തി. മൂന്ന്‌ കാറിലായി അവളുടെ ചില ബന്ധുക്കളും വന്നിരുന്നു. അവളും അവരോട് യാത്ര പറച്ചിലും കരച്ചിലുമായി നടന്നു. ഒടുവില്‍ ദീപ്തി എന്റെ അടുത്തു വന്ന് എന്നോട് യാത്ര പറഞ്ഞു.

അവസാനം സാന്ദ്രയും ദീപ്തിയും ഒരിക്കല്‍ കൂടി ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞിട്ട് അവരവരുടെ ലഗേജ് ട്രോളിയും തള്ളിക്കൊണ്ടു പോയി.

അവർ പോയ ശേഷം കനത്ത മനസ്സുമായി ജൂലിയും അമ്മായിയും എയർപോർട്ടിനെ നോക്കി

💬 Comments

View all comments