Chapter Title : ❤️സഖി 7❤️ [സാത്താൻ?]
കണ്ടുകൊണ്ട് തന്നെ വളർത്തി. പക്ഷെ ആ സ്നേഹത്തിനും ഒരുപാട് ആയുസ്സുണ്ടായിരുന്നില്ല അവൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഒരു ആക്‌സിഡന്റിൽ അവന്റെ അച്ഛനും പോയി. അതോടെ അവന്റെ സ്വത്തുക്കളിൽ മാത്രം കണ്ണുണ്ടായിരുന്ന ബന്ധുക്കൾ അവന്റെ ലക്ഷണകേട് കൊണ്ടാണ് അപ്പനും അമ്മയും മരിച്ചതെന്നും ശാപം പിടിച്ച ജന്മം ആണ് അവൻ എന്നുമൊക്കെ പറഞ്ഞുകൊണ്ട് അവനെ ആട്ടിയോടിച്ചു. പിന്നീട് അവനെ നോക്കിയതും വളർത്തിയതുമൊക്കെ ഔസപ്പ് അച്ഛൻ ആയിരുന്നു. എവിടെയൊക്കെയോ എന്റെ ജീവിതവുമായി കുറെ സാമ്യതകൾ അവനും ഉള്ളതുകൊണ്ട് ഞങ്ങൾ രണ്ടാളും ഉറ്റ സുഹൃത്തുക്കൾ alla സഹോദരങ്ങളായി തന്നെ അവിടെ വളർന്നു.
പക്ഷെ എല്ലാത്തിനും കുറ്റം കണ്ടുപിടിക്കാൻ നടക്കുന്ന നാട്ടുകാർ അവനെ വീണ്ടും ഓരോന്ന് പറഞ്ഞു കളിയാക്കാനും ആട്ടിയോടിക്കാനും തുടങ്ങിയിരുന്നു. ആദ്യമൊക്കെ ഔസപ്പ് അച്ഛൻ പറഞ്ഞതൊക്കെ കേട്ട് എല്ലാം സഹിക്കാൻ ശ്രമിച്ചിരുന്നു എങ്കിലും ഏതോ ഒരു ദിവസം തന്നെ കളിയാക്കിയ ഒരാളുടെ തല മണ്ടയും അടിച്ചു പൊട്ടിച്ചു അവൻ നാട് വിട്ടു. പേടിച്ചു നാടുവിട്ട ആ കൗമാര കാരനെ ഒരുപാട് അന്നേക്ഷിച്ചിരുന്നു എങ്കിലും കണ്ടെത്താനായിരുന്നില്ല.
പിന്നീട് വർഷങ്ങൾക്ക് ശേഷം എങ്ങനെയൊക്കെയോ അവൻ എന്നെ കോൺടാക്ട് ചെയ്യുകയായിരുന്നു.
നാട്ടുകാർ കോരിയിട്ട അവന്റെ ഉള്ളിലെ തീ കാരണം ആണ് താൻ നാട് വിട്ടതെന്നും ദൂരെ എവിടെയോ ഉള്ള ഒരു അനാഥലയത്തിൽ ആണ് പഠിച്ചതെന്നുമൊക്കെ അവൻ എന്നോട് പറഞ്ഞു.പക്ഷെ ഇപ്പോൾ എവിടെയാണ് എന്നോ എന്താണ് ജോലിയെന്നോ ഒന്നും പറയാൻ അവൻ തയ്യാറായതും ഇല്ല. പിന്നീട് അങ്ങോട്ട് സ്ഥിരമായി കോൺടാക്ട് ഉണ്ടായിരുന്നു എങ്കിലും അന്ന് ജിബിനും മറ്റേ എന്നെ അടിച്ച ദിവസം എന്റെ ഫോൺ നഷ്ടമായതോടു കൂടി
💬 Comments
View all comments