0%

Chapter Title : ❤️സഖി 7❤️ [സാത്താൻ?]

Author : Kambikathakal Read All Parts 275

അങ്ങനെ ഒരു ടോക്ക്?

ഞാൻ : ഏയ് ഒന്നുമില്ല പറഞ്ഞെന്നേയുള്ളൂ. ആ എന്നാൽ പോയി വണ്ടിയിൽ കയറ് ബാക്കി മെസ്സേജ് ഒക്കെ കാറിൽ ഇരുന്ന് അയച്ചാൽ മതി.

ജൂലി : ആ ശെരി

അതും പറഞ്ഞുകൊണ്ട് അവൾ കാറിന്റെ അടുത്തേക്ക് നടന്നു. പുറകെ തന്നെ ഞാനും. അച്ഛനും ഔസപ്പ് അച്ഛനും മുന്നിലും അമ്മയും ജൂലിയും പുറകിലും ആയിരുന്നു ഇരുന്നത്. ഞാൻ ഡ്രൈവിംഗ് സീറ്റിന്റെ അടുത്തേക്ക് ചെന്നപ്പോൾ അച്ഛൻ എന്നെ അങ്ങോട്ട് വിളിച്ചു. ഞാൻ ഡോറിന്റെ അടുത്തേക്ക് തല ചെയ്ച്ചുകൊണ്ട് എന്താ എന്ന് ചോദിച്ചു.

അച്ഛൻ എന്റെ കവിളിൽ ഒരു ഉമ്മ തന്ന ശേഷം സൂക്ഷിച്ചൊക്കെ പോയിട്ട് വരണം എന്ന് പറഞ്ഞു. ഞാനും അച്ഛനോട് സൂക്ഷിച് പോയാൽ മതിയെന്നും.

അമ്മയും എന്നെ കെട്ടിപിടിച്ചുകൊണ്ട് ഒരു ഉമ്മ തന്നു. ശേഷം അവർ പോവാനായി വണ്ടി മുന്നോട്ടെടുത്തു. ഗേറ്റിന്റെ അടുത്തേക്ക് നീങ്ങിയ വണ്ടി പെട്ടന്ന് സഡൻ ബ്രേക്ക്‌ ചെയ്യുന്നത് കണ്ട് ഞാൻ അങ്ങോട്ടേക്ക് ഓടി ചെന്നു.

ഞാൻ : എന്താ എന്തുപറ്റി?

അച്ഛൻ : ഏയ്‌ അതൊരു പൂച്ച വട്ടം ചാടിയതാണ്.

ഞാൻ : ഇറങ്ങിയപ്പോൾ തന്നെ ദുശകുനം ആണല്ലോ അച്ഛാ.

അച്ഛൻ : ഏയ് അങ്ങനെയൊന്നുമില്ല മോന് വെറുതെ പേടിക്കണ്ട. അച്ഛൻ പൂച്ച വരുന്നത് കണ്ടില്ല അതാ.

ഞാൻ : പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ ഹൈ റേഞ്ചിലെക്ക് ആണ് പോവുന്നത് വണ്ടി സൂക്ഷിച്ചൊക്കെ കൊടുക്കണം കേട്ടോ.

അച്ഛൻ : ആ ശെരി .... എന്നാൽ ഞങ്ങൾ പോയിട്ട് വരാട്ടോ. എന്തേലും ഉണ്ടേൽ വിളിക്കണം.

ഞാൻ : ശെരി... ജൂലി ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ എന്തേലും പന്തികേട് ഉണ്ടെന്ന് തോന്നിയാൽ ഉടനെ വിളിക്കണം

ജൂലി : ശെരി സാർ.

അവരുടെ വണ്ടി പതിയെ മുന്നോട്ട് നീങ്ങി എന്റെ കണ്ണിൽ നിന്നും ഓടി മറഞ്ഞു. അപ്പോൾ ഞങ്ങൾ ആരും തന്നെ അറിഞ്ഞിരുന്നില്ല അവസാനം ആയാണ് പരസ്പരം കാണുന്നതെന്ന്. ഒരുപക്ഷെ ജൂലി അയച്ചുകൊണ്ടിരുന്ന മെസ്സേജ് കണ്ടിരുന്നെങ്കിൽ ചിലപ്പോൾ ഒന്നും നടക്കില്ലായിരുന്നിരിക്കാം പക്ഷെ വിധി അത് മറ്റൊന്നായിരുന്നു.

തുടരും...... ?

തെറ്റുകൾ ഒരുപാട് ഉണ്ടാവുമെന്ന് അറിയാം മുൻപുള്ള പാർട്ടിൽ

💬 Comments

View all comments