0%

Chapter Title : സന്ധ്യ

Author : kkstories Read All Parts 409

എത്തിയപ്പോള്‍ സ്ഥലജലവിഭ്രാന്തിയില്‍ ആയിപ്പോയി എന്നതാണ് വാസ്തവം. കോഴിയും പൂച്ചയും ഒക്കെ കയറിയിറങ്ങുന്ന എപ്പോഴും ചാണകം മണക്കുന്ന എന്റെ വീടിനെ വൃത്തിയും വെടിപ്പുമുള്ള, ജനലുകളിലും വാതിലുകളിലും തൊങ്ങലുകളുള്ള തിരശ്ശീലകള്‍ തൂങ്ങുന്ന, എപ്പോഴും ചന്ദനത്തിരിയില്‍ നിന്നുള സുഗന്ധം പരക്കുന്ന ഈ വീടുമായി ഒരുതരത്തിലും തുലനം ചെയ്യാന്‍ പറ്റില്ല.

കല്യാണം കഴിഞ്ഞു കുറച്ചു ദിവസത്തിനു ശേഷം എന്തോ സംസാരിക്കുന്ന കൂടത്തില്‍ അമ്മായി അമ്മ പറഞ്ഞു;

“നിന്നെപ്പോലൊരു കുട്ടി ആ കാട്ടില്‍ കിടന്നു തീരേണ്ടതല്ല. അതല്ലേ ഞാന്‍ പൊക്കിയെടുത്തു ഇങ്ങോട്ട് കൊണ്ട് വന്നത്”

സത്യത്തില്‍ ഞാന്‍ ഒരു സൌന്ദര്യമുള്ള സ്ത്രീയാണ് എന്ന് എനിക്ക് മനസ്സിലാകുന്നത്‌ തന്നെ ആ വീട്ടിലേക്ക് വന്നതിനു ശേഷമാണ്. ഗോപിയേട്ടന്റെ വിവാഹിതയായ അനിയത്തിയാണ് ജീവിതത്തില്‍ ആദ്യമായി എന്റെ മുഖത്തു നോക്കി അങ്ങിനെ ഒന്ന് പറയുന്നത്. വിവാഹത്തിന്റെ അന്ന് ആദ്യമായി ആ വീട്ടില്‍ ചെന്ന് മുറിയില്‍ കയറി ആഭരണങ്ങള്‍ മാറ്റികൊണ്ട് നില്‍ക്കുന്ന നേരത്താണ് നിഷ പറഞ്ഞത്;

“എന്റെ സന്ധ്യേ, നിന്നെ കണ്ടപ്പോ എനിക്ക് തന്നെ നിന്നെ ഒന്ന് കല്യാണം കഴിച്ചാല്‍ കൊള്ളാമെന്ന് തോന്നുന്നുണ്ട്. സുന്ദരിയാണ് സുന്ദരിയാണ് എന്ന് അമ്മ പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല കേട്ടോ”

ഇത്തരത്തിലുള്ള സംസാരങ്ങള്‍ എന്റെ വീട്ടില്‍ അനുവദനീയമായിരുന്നില്ല. എന്ന് മാത്രമല്ല ആ നിലയ്ക്ക് പുന്നാരങ്ങള്‍ പറയാനുള്ള ഒരു സാഹചര്യമോ സമയമോ ഞങ്ങള്‍ക്കാര്‍ക്കും അവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇവിടെ നേരെ തിരിച്ചായിരുന്നു. എല്ലാത്തിനും ഏതിനും ഇവിടെ ആവശ്യത്തില്‍ കൂടുതല്‍ സമയം ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം, വീട്ടിലെപ്പോലെ അഞ്ചു മണിയാവുന്നതിനു മുന്‍പുതന്നെ കുളിയൊക്കെ കഴിഞ്ഞ് അടുക്കളയിലേക്കു കയറിയപ്പോള്‍ അമ്മയും നിഷയും ഉറക്കചടവോടെ എവിടെ നോന്നോ ഓടി വന്നു;

💬 Comments

View all comments