Chapter Title : സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]
..കുപ്പിസഹിതം കൊടുക്കുമോ ?''' ഫ്രാൻസി പുറത്തിറങ്ങി കടയുടെ മുന്നിൽ അടുക്കി വെച്ചിരുന്ന ചില്ലുഭരണിക്കകത്ത് കയ്യിട്ട് തേൻമുട്ടായി എടുത്തുവായിലിട്ടു .
"'അത് പിന്നെ ..."'കടക്കാരൻ തലചൊറിഞ്ഞപ്പോൾ ഫ്രാൻസി കാശെടുത്തുകൊടുത്തു സോഡ വാങ്ങി .
"'ജിത്തു ....ഗ്ലാസ്സുണ്ടോടാ വണ്ടീല് ?'''''
"'ആ അത് കാണൂന്ന് തോന്നുന്നില്ല . ഞാൻ വണ്ടിയെടുത്തിട്ട് കുറച്ചായി ."'
"'ചേട്ടാ ഗ്ലാസ്സുണ്ടോ ?''
"'നാരങ്ങാവെള്ളം പിഴിയുന്ന ഗ്ലാസ്സെ ഉള്ളൂ മക്കളെ ...അത് വേണേൽ തരാം "'
"'അത് വേണ്ട ചേട്ടാ . ചിലപ്പോ പൊട്ടും ...എന്നാ ശെരി "' ഫ്രാൻസി കാറിന്റെ മറു സൈഡിലേക്ക് നീങ്ങി .
''മക്കളെ നിങ്ങക്ക് ചാരായം കുടിക്കാനാണോ ?''' അവർ കാറിലേക്ക് കയറാൻ തിരിഞ്ഞതും കടക്കാരൻ ചോദിച്ചു .
"' ചാരായമല്ല ചേട്ടാ ..നല്ല സൂപ്പർ വിസ്കി . ""' ഫ്രാൻസി തിരിഞ്ഞയാളെ നോക്കിചിരിച്ചു . കടക്കാരന്റെ കുഴിഞ്ഞ കണ്ണുകൾ തിളങ്ങി
"' ഇങ്ങോട്ട് പോരെ .. പൊറകിലേക്ക് . അങ്ങോട്ടൊക്കെ പോയാ പോലീസൊക്കെ കാണും .വാ നമ്മക്ക് ശെരിയാക്കാം ""
അതുകേട്ടതും ജിത്തുവും ഫ്രാൻസിയും കൂടെ പെട്ടിക്കടയുടെ പുറകിലേക്ക് ചെന്നു . പെട്ടിക്കടയുടെ പുറകിലായി അയാൾക്കിരിക്കാനായി ഒരു തടിസ്റ്റൂളുണ്ട് . അയാൾ അത് തോർത്തു കൊണ്ട് തട്ടിക്കുടഞ്ഞു നീക്കിയിട്ടു
"'ഞങ്ങളിവിടെയിരുന്നോളാം ചേട്ടാ .."' കടയുടെ പുറകിലെ ജണ്ടയിൽ ഇരുന്നുകൊണ്ട് ജിത്തുപറഞ്ഞു .
കടക്കാരൻ രണ്ട് ഗ്ലാസ് കൊടുത്തിട്ട് ഗോലി സോഡാ വിരൽ കൊണ്ട് പൊട്ടിച്ചു നീട്ടി.
"'ഇതാ ചേട്ടാ ... "' ഫ്രാൻസി ആദ്യമൊരെണ്ണം ഒഴിച്ച് കടക്കാരന് നീട്ടി
"'അയ്യോ മക്കളെ എനിക്ക് വേണ്ട . കട നോക്കണം ""
"'അത് സാരമില്ല ..ഒരെണ്ണം കഴിക്ക് മണമൊന്നുമില്ല ...ചേട്ടന്റെ വീടിവിടെയടുത്താണോ ?'''
''അതെ മോനെ ഈ ദേയാ കാണുന്ന തോട്ടത്തിലൂടെ പോയ മതി ..."' കടക്കാരൻ ഒറ്റ വലിക്ക് ഗ്ലാസ് കാലിയാക്കി , കിറി തുടച്ചിട്ട് കടയിൽ നിന്ന് മാങ്ങാ ഉപ്പിലിട്ടത് എടുത്തു വായിലിട്ടിട്ടവർക്ക് ഭരണിയോടെ നീട്ടി .
"'പ്രാരാബ്ദമാ മക്കളെ ..പ്രാരാബ്ധം .. ഒരെണ്ണം കൂടെ ഒഴിക്ക് "'' ജിത്തു സിപ്പ് ചെയ്തോണ്ടിരുന്നപ്പോൾ അയാൾ വീണ്ടും ഗ്ലാസ് നീട്ടി
💬 Comments
View all comments